തിരുവനന്തപുരം; എൻ.പ്രശാന്തിനെതിരായ നടപടിയിൽ സന്തോഷമെന്നും പ്രശാന്തിനെ നേരത്തെ സസ്പെൻഡ് ചെയ്യേണ്ടതായിരുന്നുവെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ.വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിന്റെ വാദം തെറ്റാണ്. വിശദീകരണം ചോദിക്കാനാണ് സസ്പെൻഷൻ.
സർക്കാർ നടപടി നാടിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഏത് ഉദ്യോഗസ്ഥനും തെറ്റായി നീങ്ങിയാൽ നടപടി ഉണ്ടാകും- മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.സംഘപരിവാറിന് പിന്നാലെ നമ്മൾ ബഹുമാനിക്കുന്നവർ പോകുന്നത് ഉത്കണ്ഠപ്പെടുത്തുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഉണ്ടാക്കിയത് ആദ്യത്തെ സംഭവമാണ്.
കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ആർഎസ്എസ് അജണ്ടയിൽ കേരളത്തിലെ മധ്യവർഗം വീണു കൊടുക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ നടപടി കൃത്യമാണ്. മുനമ്പം വിഷയം വിഭജനത്തിനുള്ള ആർഎസ്എസ് അജണ്ടയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സംസ്ഥാന സർക്കാർ ആരെയും ഇറക്കിവിടില്ലെന്ന് ഉറപ്പുനൽകിയതാണ്.
തെരഞ്ഞെടുപ്പിനെ ബന്ധിപ്പിച്ച് ഇത് പറയുന്നത് ഏതറ്റം വരെ എത്തി എന്നതിന് തെളിവാണ്. വകുപ്പുമന്ത്രി ആരെയും വർഗീയപരമായി പറഞ്ഞില്ല. മന്ത്രിയുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തത് ആസൂത്രിതമായാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.