ഗുരുഗ്രാം (ഹരിയാന): ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവിന്റെ ഭാര്യ പിടിയിൽ. ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം തലവൻ കൗശൽ ചൗധരിയുടെ ഭാര്യ മനീഷ (35) യാണ് അറസ്റ്റിലായത്.
കൗശൽ ചൗധരി-അമിത ദാഗർ സംഘത്തിലെ “ലോഡി ഡോൺ’ ആണ് മനീഷ. തങ്ങൾ ആവശ്യപ്പെടുന്ന തുക നൽകണമെന്നും അല്ലെങ്കിൽ ഹോട്ടലിനുനേരേ വെടിയുതിർക്കുമെന്നും ഹോട്ടൽ ഉടമയെ വധിക്കുമെന്നും ഇവർ ഫോണിലൂടെ ഭീഷണി മുഴക്കിയിരുന്നു. അറസ്റ്റിലായ മനീഷയുടെ പക്കൽനിന്നു രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.