ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു: ജ​ന​ങ്ങ​ളു​ടെ കാ​ശ് ഇ​ങ്ങ​നെ കു​റെ പോ​കു​ന്നു​ണ്ട്; സ​ർ​ക്കാ​രി​നെ​തി​രേ പ​രാ​തി ഇ​ല്ല; ലാ​ൽ ജോ​സ്

ചേ​ല​ക്ക​ര: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് സി​നി​മ സം​വി​ധാ​യ​ക​ന്‍ ലാ​ല്‍​ജോ​സ്. ജ​ന​ങ്ങ​ളു​ടെ കാ​ശ് ഇ​ങ്ങ​നെ കു​റെ പോ​കു​ന്നു​ണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ചേ​ല​ക്ക​ര​യി​ല്‍ വി​ക​സ​നം വേ​ണം. സ്കൂ​ളു​ക​ൾ മെ​ച്ച​പ്പെ​ട്ടു.

പ​ക്ഷ റോ​ഡു​ക​ള്‍ ഇ​നി​യും മെ​ച്ച​പ്പെ​ട​ണം. തു​ട​ർ​ച്ച​യാ​യി ഭ​രി​ക്കു​മ്പോ​ൾ പ​രാ​തി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. സ​ർ​ക്കാ​രി​നെ​തി​രേ പ​രാ​തി ഇ​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചേ​ല​ക്ക​ര​യി​ലെ മ​ത്സ​രം പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്നും ലാ​ൽ ജോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ മാ​യ​ന്നൂ​ർ എ​ൽ​പി സ്കൂ​ളി​ലെ 97 ആം ​ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ലാ​ല്‍ ജോ​സി​ന്‍റെ പ്ര​തി​ക​ര​ണം.

ചേ​ല​ക്ക​ര​യി​ലെ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി യു. ​ആ​ര്‍. പ്ര​ദീ​പ്, യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സ്, ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും രാ​വി​ലെ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ട്ടു​ത്തി.

 

Related posts

Leave a Comment