കൊച്ചി: മുക്കു പണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി സ്വദേശി അശ്വിന് ബാബുവിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ബി. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
82,608 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കഴിഞ്ഞ ജൂലൈ 22 ന് എസ്ആര്‍എം റോഡിലുള്ള ട്രഷര്‍ ടീ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിലാണ് രണ്ടു വളകള്‍ പണയം വച്ച് തുകയുമായി ഇയാള്‍ കടന്നു കളഞ്ഞത്. നഗരത്തിലെ ലോഡ്ജില്‍ പ്രതിയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എളമക്കര സ്റ്റേഷന് പരിധിയിലും ഇയാള്‍ക്ക് സമാന രീതിയില്‍ കേസുണ്ട്.