പുലിമുരുകന്റെ പരസ്യത്തിനായി മുടക്കിയത് ഒന്നരക്കോടി രൂപ!

fb-pulimurganമലയാള സിനിമയില്‍ ഒന്നരക്കോടി രൂപ കൊണ്ട് എന്തു ചെയ്യാനാകും. സൂപ്പര്‍താരങ്ങളല്ല പ്രധാന കഥാപാത്രങ്ങളെങ്കില്‍ ഒരു സിനിമ പൂര്‍ത്തിയാക്കാനാകും അല്ലേ. എന്നാല്‍ പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പരസ്യത്തിനു മാത്രമായി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം മുടക്കിയത് ഒന്നരക്കോടി രൂപയാണ്. ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ ചെലവാക്കുന്നത്ര തുക. ഇതിനെക്കുറിച്ച് നിര്‍മാതാവ് പറയുന്നത്. ഇങ്ങനെ- മാര്‍ക്കറ്റിംഗ് സിനിമയുടെ ഒരു പ്രധാന ഭാഗമാണെന്നു കരുതുന്ന ആളാണ് ഞാന്‍. പ്രമോഷന്റെ കാര്യത്തില്‍ മലയാളസിനിമ വളരെ പിന്നിലാണ്. പുലിമുരുകന്റെ പ്രമോഷന് വേണ്ടി മാത്രം ചിലവാക്കിയത് ഒന്നര കോടി രൂപയാണ്. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് സിനിമയ്ക്കായി ഇത്ര വലിയൊരു പത്രപരസ്യം വരുന്നത്. ഒരു പേജ് മുഴുവന്‍ പുലിമുരുകന്‍.

ആ ഒറ്റപേജ് പരസ്യത്തില്‍ ഞെട്ടിയത് കേരളം മുഴുവനാണ്. അതുതന്നെ ആയിരുന്നു എന്റെ ഉദ്ദേശവും. ഇതുകാണുന്നവന്‍ ഇതെന്ത് സാധനം എന്നു ചിന്തിക്കും. അല്ലെങ്കില്‍ മറ്റുള്ളവരോട് പറയും. അവിടെയാണ് ഇത് വലിയൊരു സംഭവമായി തീരുന്നത്. അല്ലാതെ ഇത്ര വലിയൊരു സിനിമ ചെയ്ത് നാലാളറിയാതെ തീയറ്ററുകളിലെത്തുമ്പോള്‍ ആ സിനിമയുടെ വലിപ്പം തന്നെ കുറയുകയാണ്. വേറൊരാള്‍ പത്തുരൂപയ്ക്ക് മേടിക്കുന്ന ഒരു സാധനം ഞാന്‍ നൂറുരൂപയ്ക്ക് മേടിക്കും. അപ്പോള്‍ അതിന് അതിന്റേതായ വില ഉണ്ടെന്ന് ആള്‍ക്കാരെ ബോധ്യപ്പെടുത്തേണ്ടത് ഞാന്‍ തന്നെയാണ്. ബാഹുബലി പോലെയുള്ള ചിത്രങ്ങള്‍ ഇവിടെ വലിയ സംഭവമാകുന്നതും ഈ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ കൊണ്ടാണ്- അഭിമാനത്തോടെ ടോമിച്ചന്‍ പറയുന്നു.

Related posts