കൂ​ട്ടു​കാ​രി​യു​ടെ സ​ഹോ​ദ​ര​നോ​ടു പ്ര​ണ​യം പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം ത​ക​ർ​ത്തു ക​ള​ഞ്ഞു: ത​മ​ന്ന ഭാ​ട്ടി​യ

തെ​ന്നി​ന്ത്യ​യി​ല്‍ മാ​ത്ര​മ​ല്ല ബോ​ളി​വു​ഡി​ലും നി​റ​യെ അ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. താ​രം അ​ടു​ത്തി​ടെ ചെ​യ്ത ഡാ​ന്‍​സ് ന​മ്പ​റു​ക​ള്‍ വ​ലി​യ​ഹി​റ്റാ​യി​രു​ന്നു. മു​മ്പ് സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഒ​ന്നും സം​സാ​രി​ക്കാ​തി​രു​ന്ന ത​മ​ന്ന ഇ​പ്പോ​ള്‍ ത​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യാ​റു​ണ്ട്.

ന​ട​ന്‍ വി​ജ​യ് വ​ര്‍​മ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ് ന​ടി. ല​സ്റ്റ് സ്റ്റോ​റീ​സ് എ​ന്ന ആ​ന്തോ​ള​ജി​യി​ല്‍ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്ക​വെ​യാ​ണ് ത​മ​ന്ന​യും വി​ജ​യ് വ​ര്‍​മ​യും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. മു​മ്പൊ​രി​ക്ക​ല്‍ ത​നി​ക്കൊ​രാ​ളോ​ട് തോ​ന്നി​യ ഇ​ഷ്ട​ത്തെ​ക്കു​റി​ച്ച് ത​മ​ന്ന പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ഒ​രു കൂ​ട്ടു​കാ​രി​യു​ടെ സ​ഹോ​ദ​ര​നോ​ടാ​ണ് ത​മ​ന്ന​യ്ക്ക് ഇ​ഷ്ടം തോ​ന്നി​യ​ത്. ഇ​യാ​ളെ കാ​ണാ​ന്‍ വേ​ണ്ടി മാ​ത്രം താ​ന്‍ സു​ഹൃ​ത്തി​ന​ടു​ത്തേ​ക്ക് പോ​കു​മാ​യി​രു​ന്നെ​ന്ന് ത​മ​ന്ന തു​റ​ന്ന് പ​റ​ഞ്ഞു. അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ത​മ​ന്ന​യ്ക്ക് ആ ​ഇ​ഷ്ടം തോ​ന്നി​യ​ത്. ഒ​രു​പാ​ട് ദി​വ​സം അ​വ​നോ​ട് ആ​രാ​ധ​ന തോ​ന്നി.

എ​ന്നാ​ല്‍ ഇ​ഷ്ടം തു​റ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ത​ന്നെ നി​രാ​ശ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​യ​തെ​ന്നും ത​മ​ന്ന ഓ​ര്‍​ത്തു. എ​ന്റെ സ​ഹോ​ദ​രി​യു​ടെ സു​ഹൃ​ത്താ​ണ് നീ. ​നീ​യും എ​നി​ക്ക് സ​ഹോ​ദ​രി​യെ പോ​ലെ​യാ​ണെ​ന്ന് അ​വ​ന്‍ പ​റ​ഞ്ഞു. ഈ ​മ​റു​പ​ടി ത​ന്റെ ഹൃ​ദ​യം ത​ക​ര്‍​ത്തെ​ന്നും ത​മ​ന്ന പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ത​നി​ക്കു​ണ്ടാ​യ ബ്രേ​ക്ക​പ്പു​ക​ളെ​ക്കു​റി​ച്ച് ത​മ​ന്ന തു​റ​ന്ന് സം​സാ​രി​ച്ചി​രു​ന്നു. ര​ണ്ട് ബ്രേ​ക്ക​പ്പു​ക​ളാ​ണ് എ​നി​ക്കു​ണ്ടാ​യ​ത്. വ​ള​ര്‍​ച്ച​യ്ക്ക് അ​ത് പ്ര​ധാ​ന​മാ​യി​രു​ന്നു. ആ​ദ്യ​ത്തേ​ത് ഞാ​ന്‍ വ​ള​രെ ചെ​റു​പ്പ​മാ​യി​രി​ക്കു​മ്പോ​ഴാ​ണ്. എ​നി​ക്കി​നി​യും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ വേ​ണ്ട​തു​ണ്ടെ​ന്ന് അ​ന്ന് തോ​ന്നി, ഒ​രു വ്യ​ക്തി​ക്ക് വേ​ണ്ടി മ​റ്റ് പ​ല കാ​ര്യ​ങ്ങ​ളും ത്യ​ജി​ക്കാ​ന്‍ പ​റ്റു​മാ​യി​രു​ന്നി​ല്ല. ര​ണ്ടാ​മ​ത്തെ ബ്രേ​ക്ക​പ്പി​ന് കാ​ര​ണം ആ ​വ്യ​ക്തി​യു​ടെ സ്വാ​ധീ​നം ത​നി​ക്ക് ന​ല്ല​ത​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് കൊ​ണ്ടാ​ണെ​ന്നും ത​മ​ന്ന വ്യ​ക്ത​മാ​ക്കി.

ക​രി​യ​റി​ലെ തു​ട​ക്ക കാ​ല​ത്ത് നോ ​കി​സിം​ഗ് നി​ബ​ന്ധ​ന ത​മ​ന്ന വെ​ച്ചി​രു​ന്നു. ചും​ബ​ന രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് ന​ടി​യു​ടെ ക​രാ​റി​ല്‍ എ​പ്പോ​ഴും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ടു​ത്ത കാ​ല​ത്ത് ഇ​തി​ല്‍ മാ​റ്റം വ​ന്നു. ഇ​ന്റി​മേ​റ്റ് രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ന​ടി ത​യാ​റാ​യി.

ബാ​ന്ദ്ര എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും ന​ടി സാ​ന്നി​ധ്യം അ​റി​യി​ച്ചു. ദി​ലീ​പാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. അ​ര​ണ്‍​മ​നൈ 3 ആ​ണ് ത​മ​ന്ന​യു​ടെ ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ. സു​ന്ദ​ര്‍ സി ​സം​വി​ധാ​നം ചെ​യ്ത സി​നി​മ വ​ന്‍ വി​ജ​യം നേ​ടി. സ്ത്രീ 2 ​എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ ഡാ​ന്‍​സ് ന​മ്പ​റി​ലൂ​ടെ​യും ത​മ​ന്ന പ്രേ​ക്ഷ​ക​ര്‍​ക്ക് മു​മ്പി​ലെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment