പാരീസ് നഗരത്തിനടയിലെ രഹസ്യ തുരങ്കങ്ങളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ വൈറലാകുന്നത്. ഈ ഭൂഗർഭ തുരങ്കങ്ങൾ ‘പാരീസിന്റെ കാറ്റകോംബ്സ്’ എന്നാണ് അറിയപ്പെടുന്നത്. പാരീസിലെ പുരാതന കല്ല് ക്വാറികളെ ഏകീകരിക്കുന്നതിനു വേണ്ടി നിർമ്മിക്കപ്പെട്ടവയാണ് ഇവ.
18 -ാം നൂറ്റാണ്ടിൽ പ്ലേഗ് മഹാമാരിയിൽ മരിച്ചു വീഴുന്ന മനുഷ്യരെ അടക്കാനായി നിര്‍മ്മിക്കപ്പെട്ടവയാണ് ഈ തുരങ്കങ്ങള്‍. ആറ് ദശലക്ഷത്തിലധികം മനുഷ്യാസ്ഥികളാണ് ഇപ്പോഴിവിടെയുള്ളത്.
പ്ലേഗ് പിടിപെട്ട് മരിക്കുന്ന ആളുകളെ അടക്കം ചെയ്യാൻ പള്ളി സെമിത്തേരിയിലെ സ്ഥലം മതിയാകാതെ വന്നു. അങ്ങനെ ബാക്കിയുള്ള ആളുകളെ അടക്കം ചെയ്യുന്നതിനു വേണ്ടി ഈ ഭൂഗർഭ തുരങ്കം തുറന്നു നൽകി. 300 കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന തുരങ്കത്തിന്റെ ചെറിയൊരു ഭാഗമാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരിക്കുന്നത്.
ഏകദേശം 1.5 കിലോമീറ്റർ നീളമുള്ള ഈ തുറന്ന ഭാഗത്ത് മനുഷ്യാസ്ഥികള്‍ അടുക്കി വച്ചിരിക്കുന്നത് കാണാം. എന്നാല്‍, നഗരത്തിന്റെ പല ഭാഗത്ത് നിന്നും ഈ തുരങ്കത്തിലേക്കുള്ള ധാരാളം രഹസ്യ പാതകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പട്ടിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ വൈറലാകുന്നത്.
മുപ്പത്തിരണ്ട് ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഏതാണ്ട് ഒന്നരലക്ഷത്തോളം പേര് വീഡിയോയ്ക്ക് ലൈക്ക് ചെയ്തു.