തെന്നിന്ത്യയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷ മലയാളമാണെന്ന് ശ്രേയാ ഘോഷാൽ. അതുപോലെ മലയാളം സിനിമകള്‍ വളരെ ആഴത്തിലുള്ളതായിരിക്കും.
ഒരു പെണ്‍കുട്ടി പ്രണയത്തിലാകുന്നതായിരിക്കില്ല ഗാനം. ചിലപ്പോള്‍ സുഹൃത്തിനെക്കുറിച്ചോ അമ്മയെക്കുറിച്ചോ മകളെക്കുറിച്ചോ ആയിരിക്കും.
വളരെ ശക്തമായവ ആയിരിക്കും. കൂടാതെ വളരെ കാവ്യാത്മകമായ എഴുത്തായിരിക്കും. ഒരു ദിവസം പല ഭാഷകളില്‍ പാട്ട് പാടേണ്ടി വരും. ഹിന്ദി കൂടാതെ ബംഗാളി, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം പാടാറുണ്ട്. ആ ഭാഷകളൊന്നും സംസാരിക്കാന്‍ എനിക്കറിയില്ല. പാട്ടിന്റെ വരികള്‍ പഠിച്ച് ഓരോ വാക്കിന്റെയും ഉച്ചാരണം മനസിലാക്കിയാണ് പാടുന്നത്.
ഇന്ത്യ പോലൊരു രാജ്യത്ത് ജനിക്കാന്‍ സാധിച്ചതുകൊണ്ട് ലഭിച്ച ഭാഗ്യമാണിത്. ഏതു രാജ്യത്തെ കലാകാരനാണ് ഇതുപോലെ പലഭാഷകളില്‍ പാടാനാവുക. ഇതെന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. എനിക്ക് വളരെ അഭിമാനമുണ്ട്. അതുപോലെതന്നെ വെല്ലുവിളിയും നിറഞ്ഞതാണെന്ന് ശ്രേയ പറഞ്ഞു.