വ​യ​നാ​ട് ദു​ര​ന്തം; കേ​ന്ദ്രം രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​ത്: രാ​ജ്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണി​ത്; കെ.​വി. തോ​മ​സ്

കൊ​ച്ചി: വ​യ​നാ​ട് മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ദു​ര​ന്ത​ത്തെ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ത്ത കേ​ന്ദ്രം രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​തെ​ന്ന് കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.​വി തോ​മ​സ്. ഓ​ഗ​സ്റ്റ് ആ​ദ്യ വാ​രം ത​ന്നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​നു​ള്ള മ​റു​പ​ടി​യാ​ണ് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

100 ശ​ത​മാ​നം സ​ഹാ​യം വേ​ണ​മെ​ങ്കി​ല്‍ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം. സം​സ്ഥാ​ന ദു​ര​ന്ത​മോ പ്ര​കൃ​തി ദു​ര​ന്ത​മോ ആ​ണെ​ങ്കി​ല്‍ 80 ശ​ത​മാ​നം കേ​ന്ദ്ര സ​ര്‍​ക്കാ​രും 20 ശ​ത​മാ​നം സം​സ്ഥാ​ന​വും ന​ല്‍​ക​ണം. ഈ ​പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കി​യാ​ണ് ഓ​ഗ​സ്റ്റ് ആ​ദ്യ ആ​ഴ്ച ത​ന്നെ മു​ഖ്യ​മ​ന്ത്രി ക​ത്ത് ന​ല്‍​കി​യ​ത്.

താ​ന​ത് പി​ന്തു​ട​ര്‍​ന്ന് വീ​ണ്ടും ക​ത്ത് ന​ല്‍​കി. ആ ​ക​ത്തി​നു​ള്ള മ​റു​പ​ടി​യാ​ണ് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വ​ന്ന​ത്. പ്ര​ത്യേ​ക​മാ​യ സ​ഹാ​യം വ​യ​നാ​ടി​ന് ല​ഭി​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി​യെ​യും ധ​ന​മ​ന്ത്രി​യെ​യും നേ​രി​ട്ട് ക​ണ്ട​താ​ണ്. നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ കൊ​ച്ചി​യി​ല്‍ വ​ന്ന​പ്പോ​ള്‍ കൈ​വി​ടി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് ത​ന്നെ പ​റ​ഞ്ഞ​താ​ണെ​ന്നും പ്ര​ഫ. കെ.​വി. തോ​മ​സ് വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണി​ത്. ദു​ര​ന്തം ന​ട​ന്ന അ​ന്ന് മു​ത​ല്‍ സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കി​യ​ത്. ഒ​രു സ​ന്ദ​ര്‍​ഭ​ത്തി​ലും സം​സ്ഥാ​ന​ത്തി​ന്റെ ഭാ​ഗ​ത്ത് നി​ന്ന് പി​ഴ​വ് വ​ന്നി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യെ പോ​യി ക​ണ്ടു. അ​പ്പോ​ഴും പോ​സി​റ്റീ​വാ​യാ​ണ് സം​സാ​രി​ച്ച​ത്. ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തി​ല്‍ ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണി​തെ​ന്നും പ്ര​ഫ. തോ​മ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രേ പ്ര​തി​പ​ക്ഷം ഒ​ന്നി​ച്ച് നി​ല്‍​ക്ക​ണം. പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​തെ​ന്നും കേ​ര​ള​ത്തി​ന് ല​ഭി​ക്കേ​ണ്ട ന്യാ​യ​മാ​യ അ​വ​കാ​ശ​ത്തി​ന് വേ​ണ്ടി പാ​ര്‍​ല​മെ​ന്റി​ല്‍ ശ​ബ്ദം ഉ​യ​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment