ശബരിമല: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് കണക്ടിവിറ്റി നെറ്റ് വര്‍ക്ക് ഉറപ്പാക്കാന്‍ ബിഎസ്എന്‍എല്‍.ഒരു സിമ്മില്‍ അര മണക്കൂര് വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാനാണ് സൗകര്യമൊരുക്കിയത്.
പദ്ധതിയുടെ ഉദ്ഘാടനം പമ്പയില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബി.എസ്.എന്‍.എല്‍.ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ജ്യോതിഷ്കുമാര്‍, ജെ.ടി.ഒ അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
നിലയക്കല്‍ മുതല്‍ സന്നിധാനം വരെ 48 ഇടങ്ങളില്‍ വൈ-ഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിച്ചതായി ബിഎസ്എന്‍.ല്‍ ശബരിമല ഓഫീസ് ഇന്‍ ചാര്‍ജ് എസ്. സുരേഷ് കുമാര്‍ പറഞ്ഞു.
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ചാണ് നെറ്റ് വര്‍ക്ക് വിപുലമായി ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ ശബരിമല പാതയില്‍ 4ജി ടവറുകളും ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്.
അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് വഴി ശബരിമലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സേവനങ്ങളെയും കൂടുതല്‍ ഏകോപിപ്പിക്കാനും ഇതുവഴി കഴിയും.