പ​റ​വൂ​രി​ൽ കു​റു​വാ സം​ഘം എ​ത്തി​യെ​ന്നു സം​ശ​യം; അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യ​ക പോ​ലീ​സ് സം​ഘം

പ​റ​വൂ​ർ: പ​റ​വൂ​രി​ൽ കു​റു​വാ സം​ഘം മോ​ഷ്‌​ടാ​ക്ക​ൾ എ​ത്തി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ​ത്ത് അം​ഗ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് റൂ​റ​ൽ എ​സ്പി. ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ആ​ശ​ങ്ക​യും, ഭ​യ​വും അ​ക​റ്റു​ന്ന​തി​നാ​യി റൂ​റ​ൽ എ​സ്പി മോ​ഷ​ണ​ശ്ര​മം ന​ട​ന്ന വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ സ്ഥ​ല​ത്തെ​ത്തി വീ​ട്ടു​ക്കാ​രോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ എ​സ്പി വീ​ട്ടു​കാ​ര ആ​ശ്വ​സി​പ്പി​ച്ചു. ഭ​യ​പ്പെ​ടെ​ണ്ട​തി​ല്ലെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം പോ​ലീ​സ് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി. ക്രൈ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​ആ​ർ. രാ​ജേ​ഷും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച ചേ​ന്ദ​മം​ഗ​ല​ത്തെ ക​രി​മ്പാ​ടം, കു​മാ​ര​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. മൂ​ന്ന്, നാ​ല് വീ​ടു​ക​ളി​ൽ മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യി​രു​ന്നു. വാ​തി​ലി​ൽ ശ​ക്തി​യാ​യി അ​ടി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന് വീ​ട്ടു​കാ​ർ ലൈ​റ്റ് ഇ​ട്ട​തോ​ടെ മോ​ഷ്‌​ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു. പി​ന്നി​ലെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​ക്ക​ൾ താ​ഴ​ത്തെ കു​റ്റി ഇ​ള​ക്കു​ക​യും ചെ​യ്‌​തു.

ര​ണ്ടു പേ​ർ വീ​ത​മു​ള്ള സം​ഘ​മാ​ണ് എ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഏ​താ​ണ്ട് ഒ​രേ സ​മ​യ​മാ​യി​രു​ന്നു പ​ല വീ​ടു​ക​ളും ഇ​വ​രു​ടെ സാ​ന്നി​ദ്ധ്യ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മു​ഖം മൂ​ടി ധ​രി​ച്ചു ക​യ്യി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി വീ​ടു​ക​ളു​ടെ പി​ന്നി​ലെ വാ​തി​ലു​ക​ൾ തു​റ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ഒ​രി​ട​ത്തു നി​ന്നും സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി​ട്ടി​ല്ല. ഒ​രു വീ​ട്ടി​ൽ ക​മ്പി​പ്പാ​ര ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കു​റു​വാ സം​ഘ​ങ്ങ​ൾ അ​ക്ര​മ​കാ​രി​ക​ളാ​യ​തി​നാ​ലും പ​റ​വൂ​ർ മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ൽ എ​ത്തി​യ​വ​ർ പ്ര​ത്യ​ക്ഷ അ​ക്ര​മം ന​ട​ത്താ​ത്ത​തി​നാ​ലും എ​ത്തി​യ​ത് കു​റു​വാ സം​ഘം ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്.

Related posts

Leave a Comment