22 അം​ഗ ടീ​മി​ൽ 15 പു​തു​മു​ഖ​ങ്ങ​ളു​മാ​യി കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി​ക്ക്

കോ​ഴി​ക്കോ​ട്: യു​വാ​ക്ക​ള്‍​ക്കു പ്രാ​തി​നി​ധ്യം ന​ല്‍​കി സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള 22 അം​ഗ കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ പ്ര​തി​രോ​ധ താ​രം ജി. ​സ​ഞ്ജു ആ​ണ് ക്യാ​പ്റ്റ​ൻ. പാ​ല​ക്കാ​ട്ടു​കാ​ര​നാ​യ ഗോ​ൾ കീ​പ്പ​ർ എ​സ്. ഹ​ജ്മ​ൽ ആ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. ബി​ബി തോ​മ​സ് മു​ട്ട​ത്താ​ണു പ​രി​ശീ​ല​ക​ൻ. ടീ​മി​ൽ 15 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ല്‍ ക​ളി​ച്ച അ​ഞ്ചു​പേ​രെ നി​ല​നി​ര്‍​ത്തി​യാ​ണു ടീം ​പ്ര​ഖ്യാ​പ​നം. മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള പ​തി​നേ​ഴു​കാ​ര​ന്‍ മു​ഹ​മ്മ​ദ് റി​ഷാ​ദ് ഗ​ഫൂ​റാ​ണു ടീ​മി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ താ​രം. സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണു റി​ഷാ​ദി​നെ ടീ​മി​ലെ​ത്തി​ച്ച​ത്.

എ​ച്ച് ഗ്രൂ​പ്പി​ലാ​ണ് കേ​ര​ളം. ല​ക്ഷ​ദ്വീ​പ്, പോ​ണ്ടി​ച്ചേ​രി, റെ​യി​ൽ​വേ​യ്സ് എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റ് ടീ​മു​ക​ൾ. 20ന് ​ക​രു​ത്ത​രാ​യ റെ​യി​ല്‍​വേ​യു​മാ​യാ​ണു കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ​മ​ത്സ​രം. 22ന് ​ല​ക്ഷ​ദ്വീ​പു​മാ​യും 24ന് ​പു​തു​ച്ചേ​രി​യു​മാ​യും മ​ത്സ​ര​മു​ണ്ട്.

കേ​ര​ള​ത്തി​ന് പു​റ​മേ, പ​ഞ്ചാ​ബ്, പ​ശ്ചി​മ​ബം​ഗാ​ള്‍, ത്രി​പു​ര, ആ​സാം, ആ​ന്ധ്ര​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ഗ്രൂ​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. 57 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണു ഹൈ​ദ​രാ​ബാ​ദ്‌ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു വേ​ദി​യാ​കു​ന്ന​ത്‌. ഹൈ​ദ​രാ​ബാ​ദ്‌ ഗ​ച്ചി​ബൗ​ളി സ്റ്റേ​ഡി​യ​ത്തി​ലാ​ണു ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ.

കേ​ര​ള ടീം

​ഗോ​ള്‍ കീ​പ്പ​ര്‍​മാ​ര്‍: കെ. ​മു​ഹ​മ്മ​ദ്‌ നി​യാ​സ് (പാ​ല​ക്കാ​ട്), കെ. ​മു​ഹ​മ്മ​ദ്‌ അ​സ്ഹ​ർ (മ​ല​പ്പു​റം), എ​സ്. ഹ​ജ്മ​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ, പാ​ല​ക്കാ​ട്).

ഡി​ഫ​ൻ​ഡ​ർ​മാ​ർ: എം. ​മ​നോ​ജ് (തി​രു​വ​ന​ന്ത​പു​രം), ജി. ​സ​ഞ്‌​ജു (എ​റ​ണാ​കു​ളം), മു​ഹ​മ്മ​ദ്‌ അ​സ്‌​ലം (വ​യ​നാ​ട്), ആ​ദി​ൽ അ​മ​ൽ (മ​ല​പ്പു​റം), പി.​ടി. മു​ഹ​മ്മ​ദ്‌ റി​യാ​സ് (പാ​ല​ക്കാ​ട്), ജോ​സ​ഫ് ജ​സ്റ്റി​ൻ (എ​റ​ണാ​കു​ളം).

മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ: വി. ​അ​ർ​ജു​ൻ (കോ​ഴി​ക്കോ​ട്), ക്രി​സ്റ്റി ഡേ​വി​സ് (തൃ​ശൂ​ർ), മു​ഹ​മ്മ​ദ്‌ അ​ർ​ഷാ​ഫ് (മ​ല​പ്പു​റം), ന​സീ​ബ് റ​ഹ്‌​മാ​ൻ (പാ​ല​ക്കാ​ട്), സ​ൽ​മാ​ൻ ക​ള്ളി​യ​ത്ത് (മ​ല​പ്പു​റം), നി​ജോ ഗി​ൽ​ബ​ർ​ട്ട് (തി​രു​വ​ന​ന്ത​പു​രം), മു​ഹ​മ്മ​ദ് റി​ഷാ​ദ് ഗ​ഫൂ​ർ (മ​ല​പ്പു​റം), പി.​പി. മു​ഹ​മ്മ​ദ്‌ റോ​ഷ​ൽ, മു​ഹ​മ്മ​ദ്‌ മു​ഷ​റ​ഫ് (ക​ണ്ണൂ​ർ).

ഫോ​ർ​വേ​ഡ്: ഗ​നി അ​ഹ​മ്മ​ദ്‌ നി​ഗം (കോ​ഴി​ക്കോ​ട്), മു​ഹ​മ്മ​ദ്‌ അ​ജ്സാ​ൽ (കോ​ഴി​ക്കോ​ട്), ഇ .​സ​ജീ​ഷ് (പാ​ല​ക്കാ​ട്), ടി. ​ഷി​ജി​ൻ (തി​രു​വ​ന​ന്ത​പു​രം).

മു​ഖ്യ പ​രി​ശീ​ല​ക​ൻ: ബി​ബി തോ​മ​സ് മു​ട്ട​ത്ത്, അ​സി​സ്റ്റ​ന്‍റ് കോ​ച്ച് : സി. ​ഹ​രി ബെ​ന്നി, ഗോ​ൾ​കീ​പ്പിം​ഗ് കോ​ച്ച്: എം.​വി. നെ​ൽ​സ​ൺ, ടീം ​ഫി​സി​യോ: ജോ​സ് ലാ​ൽ. മാ​നേ​ജ​ർ: അ​ഷ്‌​റ​ഫ് ഉ​പ്പ​ള.

ആ​ദ്യം സേ​ഫ്റ്റി, പി​ന്നെ അ​റ്റാ​ക്കിം​ഗ്: ബി​ബി തോ​മ​സ്

കോ​ഴി​ക്കോ​ട്: ഒ​രു ടീ​മി​നെ​യും വി​ല​കു​റ​ച്ചു കാ​ണു​ന്നി​ല്ലെ​ന്നും ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് മു​ന്നി​ലു​ള്ള​തെ​ന്നും സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീം ​കോ​ച്ച് ബി​ബി തോ​മ​സ് മു​ട്ട​ത്ത്.

യോ​ഗ്യ​താ റൗ​ണ്ടി​ല്‍ റെ​യി​ല്‍​വേ​യു​മാ​യാ​ണു ക​ടു​ത്ത പോ​രാ​ട്ടം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, എ​ല്ലാ ടീ​മു​ക​ളു​ടെ​യും ക​ളി​ക​ളി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി സ​മീ​പ​കാ​ല​ത്താ​യി ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ യോ​ഗ്യ​താ റൗ​ണ്ടി​ലെ മ​ല്‍​സ​ര​ങ്ങ​ള്‍ ക​ടു​പ്പ മേ​റി​യ​താ​യി​രി​ക്കും.

ആ​ദ്യം സേ​ഫ്റ്റി പി​ന്നെ അ​റ്റാ​ക്കിം​ഗ് എ​ന്ന ശൈ​ലി​യാ​യി​രി​ക്കും പി​ന്തു​ട​രു​ക. ടീ​മി​ലെ താ​ര​ങ്ങ​ള്‍ കോ​ഴി​ക്കോ​ട്ടെ കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ളി​ച്ചു വ​ള​ര്‍​ന്ന​വ​രാ​ണ്. ഹോം ​ഗ്രൗ​ണ്ടി​ലെ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ത് പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് ടീം ​പ്ര​ഖ്യാ​പ​ന വേ​ള​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment