കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്ത ആളുകൾ ആരുംതന്നെയില്ല. 9 കുട്ടികളുടെ അമ്മയായ ചൈനീസ് യുവതി ടിയാൻ ഡോങ്സിയയുടെ വാർത്തയാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്.
തന്റെ ഭർത്താവിന്റെ നല്ല ജീനുകൾ നഷ്ടമായിപ്പോകാതിരിക്കാൻ 12 ചൈനീസ് രാശികളിലും ഇവർക്ക് കുട്ടികൾ വേണമെന്നാണ് ആഗ്രഹം. 2018 -ലാണ് 33 -കാരിയായ ടിയാനും ഭർത്താവ് ഷാവോ വാൻലോംഗും തമ്മിൽ കണ്ടുമുട്ടിയത്. പിന്നീട് രണ്ടുവർഷത്തെ പ്രണയത്തിനുശേഷം ഇരുവരും വിവാഹിതരായി. 2010 -ൽ, ഇവർക്ക് ആദ്യത്തെ കുഞ്ഞ് ഉണ്ടായി. ടൈഗർ രാശിയിൽ ആയിരുന്നു കുട്ടിയുടെ ജനനം.
തൊട്ടടുത്ത വർഷം ഡ്രാഗൺ രാശിയിൽ ദമ്പതികൾക്ക് രണ്ട് ഇരട്ട കുട്ടികൾ ജനിച്ചു. പിന്നീട് ഓരോ രാശിയിലും കുഞ്ഞുങ്ങൾ ജനിക്കാൻ തുടങ്ങി. ഇപ്പോൾ ഇവർക്ക് 9 കുട്ടികളാണ് ഉള്ളത്. ഓക്സ്, റാബിറ്റ്, സ്നേക്ക്, ഹോഴ്സ്, ഷീപ്പ് എന്നീ രാശിചിഹ്നങ്ങളിൽ ഇപ്പോഴും കുട്ടികളില്ല. അതിനാൽ ഇവർക്ക് 12 രാശിയിലും മക്കൾ ഉണ്ടാകണണെന്ന് ആഗ്രഹിക്കുന്നത്.
ടിയാൻ ഇപ്പോൾ പത്താമത്തെ കുട്ടിയെ സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഇവരുടെ 2,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വില്ലയിൽ ആറ് നാനിമാരും ഒരു പോഷകാഹാര വിദഗ്ധനും കുട്ടികളെ പരിപാലിക്കുന്നതിനുമായി ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.