ഇന്ത്യക്കാരെ രൂക്ഷമായി വിമർശിച്ച് വീഡിയോ പങ്കുവച്ച് കാനഡക്കാരൻ. പ്രസവിക്കാനായി മാത്രം ഇന്ത്യയിലെ സ്ത്രീകൾ കാനഡയിലേക്ക് വരുന്നുവെന്നാണ് ഇയാളുടെ വിമർശനം. ചാഡ് ഇറോസ് എന്നയാളാണ് എക്സിൽ ഇന്ത്യക്കാരെ വിമർശിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കാനഡയിലെ ആശുപത്രികൾ ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കുട്ടിക്ക് കാനഡയിലെ പൗരത്വം കിട്ടുന്നതിന് വേണ്ടിയാണ് ഇന്ത്യക്കാരായ സ്ത്രീകൾ കാനഡയിലെത്തി പ്രസവിക്കുന്നതെന്നും ചാഡ് ഇറോസ് വീഡിയോയിൽ പറയുന്നു. കാനഡയിലെ ഹെൽത്ത് കെയർ സംവിധാനം ഉപയോഗിച്ച ശേഷം അവർ പ്രസവിച്ച ഉടനെ തിരികെ ഇന്ത്യയിലേക്ക് പോകുന്നു എന്നും ഇയാൾ ആരോപിച്ചു.
തന്റെ സഹോദരിയുടെ മകൾക്ക് കുഞ്ഞ് ജനിച്ചു. ആശുപത്രിയിലെത്തിയപ്പോൾ നഴ്സ് പറഞ്ഞത്, കുഞ്ഞുങ്ങൾക്ക് പൗരത്വം കിട്ടാനായി കാനഡയിലെത്തി പ്രസവിക്കുന്ന ഇന്ത്യൻ സ്ത്രീകളെ കൊണ്ട് പ്രസവ വാർഡ് നിറഞ്ഞിരിക്കുകയാണ്. അപ്പോഴാണ് തനിക്ക് അതിന്റെ വസ്തുത മനസിലായതെന്നും യുവാവ് ആരോപിച്ചു.