ജോലി സ്ഥലത്തെ ക്രൂരതകൾ പലപ്പോഴും വാർത്തകളിൽ ഇടം തേടാറുണ്ട്. സ്ത്രീകൾ മാത്രമല്ല. പുരുഷന്മാരും ജോലി സ്ഥലങ്ങളിൽ പീഡനത്തിന് ഇരകൾ ആകേണ്ടി വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗുരുഗ്രാമിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ആണ് താൻ നേരിട്ട കൊടും ക്രൂരതയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്.
2024 ജനുവരിയിലാണ് കമ്പനിയിൽ മറ്റ് ചില സഹപ്രവർത്തകർക്കൊപ്പം താനും ജോയിൻ ചെയ്തത്. തങ്ങൾക്ക് ആർക്കും തന്നെ കൃത്യമായ ട്രെയിനിംഗ് പോലും തരാതെയാണ് ജോലിയെടുപ്പിച്ചത്. പണിചെയ്യാൻ അറിയാതെ ജോലിക്ക് കയറിയിട്ട് എന്താണ് കാര്യം. കൃത്യമായ ട്രയിനിംഗ് തന്നെങ്കിൽ മാത്രേ തങ്ങൾക്ക് വ്യക്തതയോടെ ജോലി ചെയ്യാൻ സാധിക്കു എന്ന് പറഞ്ഞ് ഞങ്ങൾ കൂട്ടമായി പ്രതിഷേധിച്ചപ്പോഴാണ് ട്രെയിനിംഗ് പോലും തന്നത്.
ദിവസേന 17 മണിക്കൂർ പോലും ജോലി ചെയ്യേണ്ടി വരുന്നു. അമ്മയ്ക്ക് ആക്സിഡന്റ് പറ്റിയിട്ടും ലീവ് തന്നില്ല. ലീവ് ഇല്ല പകരം ഒരാഴ്ച വർക്ക് വർക്ക് ഫ്രെം ഹോം എടുക്കാനാണ് മാനേജർ പറഞ്ഞത്. ഒരാഴ്ചയ്ക്കു ശേഷം തിരികെ ഓഫീസിൽ എത്തിയപ്പോൾ പ്രൊഡക്ടിവിറ്റി കുറഞ്ഞു എന്നു പറഞ്ഞു വീണ്ടും ചീത്ത കേട്ടു.
അമ്മയെ ചെക്കപ്പിന് കൊണ്ടുപോകുന്നതിനായി വീക്കെൻഡിൽ ജോലി ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞു. അതിനുള്ള മറുപടിയായി കന്പനി പറഞ്ഞത് ഇന്റർവ്യൂവിൽ എപ്പോൾ വേണമെങ്കിലും ജോലി ചെയ്തോളാം എന്ന് പറഞ്ഞതായിരുന്നു. അതുകൊണ്ട് മാത്രമാണ് ജോലിക്ക് സെലക്ട് ചെയ്തത് പോലും എന്നാണ്.
കന്പനിയുടെ ഭാഗത്തു നിന്നും കടുത്ത സമ്മർദ്ദം കാരണം തളർന്നു വീണു. പിന്നീട് കിടപ്പിലായി. എന്നിട്ടു പോലും മാനേജ്മെന്റ് ജോലിക്ക് തിരികെ കയറാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ താൻ രാജിവച്ചു എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. താൻ ചോദിച്ചപ്പോൾ വർക്ക് ഫ്രം ഹോം അനുവദിച്ചില്ല. തനിക്കെതിരേ പല ആരോപണങ്ങളും കമ്പനി ഇപ്പോൾ ഉന്നയിക്കുന്നു എന്നും യുവാവ് പറയുന്നു.