പാ​ക്കി​സ്ഥാ​നി​ൽ ഗ​ർ​ഭി​ണി​യെ കൊ​ന്ന് ക​ഷ​ണ​ങ്ങ​ളാ​ക്കി ‌ഓ​ട​യി​ലെ​റി​ഞ്ഞു: ഭ​ർ​തൃ​മാ​താ​വ​ട​ക്കം മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി അ​ഴു​ക്കു​ചാ​ലി​ൽ എ​റി​ഞ്ഞു. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ സി​യാ​ൽ​കോ​ട്ട് ജി​ല്ല​യി​ലെ ദ​സ്ക​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​തി​ക്രൂ​ര​മാ​യ സം​ഭ​വം. മ​രി​ച്ച സാ​റ എ​ന്ന ഇ​രു​പ​തു​കാ​രി​യു​ടെ ഭ​ർ​തൃ​മാ​താ​വും ഭ​ർ​തൃ​സ​ഹോ​ദ​രി​യും മ​ക​ളും അ​ക​ന്ന ബ​ന്ധു​വും പി​ടി​യി​ലാ​യി.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളാ​യ സാ​റ​യും ഖാ​ദി​ർ അ​ഹ​മ്മ​ദും ത​മ്മി​ൽ നാ​ലു​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ദ​മ്പ​തി​ക​ൾ​ക്കു മൂ​ന്നു വ​യ​സു​ള്ള ഒ​രു മ​ക​നു​ണ്ട്. വി​വാ​ഹ​ശേ​ഷം സാ​റ സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഭ​ർ​ത്താ​വി​ന്‍റെ അ​ടു​ത്തേ​ക്കു പോ​യി​രു​ന്നു.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് യു​വ​തി പാ​ക്കി​സ്ഥാ​നി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സാ​റ​യെ നാ​ലു​പേ​രും ചേ​ർ​ന്ന് ത​ല​യ​ണ മു​ഖ​ത്ത് അ​മ​ർ​ത്തി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​തി​നു​ശേ​ഷം മു​ഖം ക​ത്തി​ക്കു​ക​യും മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ക്കു​ക​യും മൂ​ന്നു ചാ​ക്കു​ക​ളി​ലാ​ക്കി അ​ഴു​ക്കു​ചാ​ലി​ൽ ത​ള്ളു​ക​യു​മാ​യി​രു​ന്നു. കൊ​ല​പാ​ത​ക​കാ​ര​ണം വ്യ​ക്ത​മ​ല്ല.

Related posts

Leave a Comment