ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ; കൂ​ടു​ത​ൽ സൗ​രോ​ർ​ജ ബോ​ട്ടു​ക​ൾ  പു​റ​ത്തി​റ​ക്കാ​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ്

കൊ​ല്ലം: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെയും ഭാ​ഗ​മാ​യി കൂ​ടു​ത​ൽ സൗ​രോ​ർ​ജ ബോ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന് പ​ദ്ധ​തി. 20 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന ചെ​റു​ബോ​ട്ടു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ രൂ​പ​ക​ൽ​പ്പ​നാ ന​ട​പ​ടി​ക​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.

ന​ദി​ക​ളും തോ​ടു​ക​ളും അ​ട​ക്ക​മു​ള്ള ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ സു​ര​ക്ഷി​ത യാ​ത്ര ന​ട​ത്തു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ ചെ​റു ബോ​ട്ടു​ക​ളാ​ണ് രൂ​പ​ക​ൽ​പ്പ​ന​യി​ലു​ള്ള​ത്. കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി​രി​ക്കും ഈ ​ബോ​ട്ടു​ക​ൾ തു​ട​ക്ക​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക.

കു​ട്ട​നാ​ട്ടി​ലെ നി​ല​വി​ലെ കാ​യ​ൽ ടൂ​റി​സം കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യി 30 സീ​റ്റു​ക​ൾ ഉ​ള്ള സോ​ളാ​ർ ബോ​ട്ടു​ക​ൾ നി​ർ​മി​ക്കാ​നും ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന് പ​ദ്ധ​തി​യു​ണ്ട്. ഇ​ത് കൂ​ടാ​തെ കൊ​ല്ലം ജി​ല്ല​യി​ലെ മ​ൺ​ട്രോ​തു​രു​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ക​ണ്ട​ൽ കാ​ടു​ക​ളി​ലേ​യ്ക്ക് വി​ദേ​ശ – ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ ഔ​ട്ട് ബോ​ർ​ഡ് എ​ൻ​ജി​നു​ക​ളു​ള്ള ബോ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്നു.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​ക്ക​ത്തു​രു​ത്ത് ദ്വീ​പി​ലേ​യ്ക്കും സ​മാ​ന​മാ​യ സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ വ​കു​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത് വ​രി​ക​യാ​ണ്. ഈ ​ദ്വീ​പ് നാ​ഷ​ണ​ൽ ജി​യോ​ഗ്ര​ഫി​ക് ചാ​ന​ലി​ൻ്റെ ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇ​ടം പി​ടി​ച്ച​തോ​ടെ ഇ​വി​ടേ​യ്ക്ക് സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്നു.

സൗ​രോ​ർ​ജ ബോ​ട്ടു​ക​ൾ നി​ല​വി​ൽ എ​റ​ണാ​കു​ള​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​വ ന​ൽ​കു​ന്ന യാ​ത്രാ പാ​ക്കേ​ജു​ക​ൾ​ക്ക് നി​ല​വി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ കൂ​ടി അ​നു​ഭ​വ​ത്തി​ലാ​ണ് പ്രാ​ദേ​ശി​ക ജ​ല ടൂ​റി​സം വ​ർ​ധി​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സോ​ളാ​ർ ബോ​ട്ടു​ക​ൾ നി​ർ​മി​ക്കാ​ൻ വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കൂ​ടി ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന ആ​ശ​യം സാ​ക്ഷാ​ത്ക്ക​രി​ക്ക​ണം എ​ന്ന​തും ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ല​ക്ഷ്യ​മാ​ണ്. ഓ​രോ സ്ഥ​ല​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക പാ​രി​സ്ഥി​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ലു​ള്ള ബോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വ​കു​പ്പ് അ​ധി​കൃ​ത​ർ.

എ​സ് ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment