പാ​ല​ക്കാ​ട്ട് ആ​രു കോ​ട്ട​കെ​ട്ടും; 1,94,706 വോ​ട്ട​ര്‍​മാ​ർ നാ​ളെ വി​ധി​യെ​ഴു​തും; നാ​ലു പേ​ര്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സ്; ട്വി​സ്റ്റു​ക​ൾ നി​റ​ഞ്ഞ പ്ര​ചാ​ര​ണ കാ​ല​വും തെ​ര​ഞ്ഞെ​ടു​പ്പും പാ​ല​ക്കാ​ടി​ന് ഇ​താ​ദ്യം


പാ​ല​ക്കാ​ട്: ച​രി​ത്ര​മു​റ​ങ്ങു​ന്ന പാ​ല​ക്കാ​ടി​ന്‍റെ മ​ണ്ണി​ൽ പു​തു​ച​രി​ത്രം കു​റി​ക്കാ​ൻ നാ​ളെ ര​ണ്ടു ല​ക്ഷ​ത്തി​ന​ടു​ത്ത് വ​രു​ന്ന വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്.  പാ​ല​ക്കാ​ടി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ൽ ഇ​തു​പോ​ലൊ​രു ട്വി​സ്റ്റു​ക​ൾ നി​റ​ഞ്ഞ പ്ര​ചാ​ര​ണ കാ​ല​വും തെ​ര​ഞ്ഞെ​ടു​പ്പും സ്വ​പ്ന​ങ്ങ​ളി​ൽ മാ​ത്രം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച തീ​യ​തി മു​ത​ൽ ട്വി​സ്റ്റു​ക​ളു​ടെ ഞെ​ട്ടി​പ്പി​ക്ക​ലാ​യി​രു​ന്നു പാ​ല​ക്കാ​ട് മ​ണ്ണി​ൽ.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം കൊ​ണ്ട് കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ ഒ​രു ഭ​ര​ണ മാ​റ്റ​വും സം​ഭ​വി​ക്കി​ല്ലെ​ങ്കി​ലും കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ലെ ത​ന്നെ ഏ​റ്റ​വും സം​ഭ​വ​ബ​ഹു​ല​മാ​യ പ്ര​ചാ​ര​ണ കാ​ല​യ​ള​വി​ന് ശേ​ഷ​മു​ള്ള വി​ധി​യെ​ഴു​ത്താ​ണ് നാ​ളെ ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ഷാ​ഫി പ​റ​മ്പി​ലി​ലൂ​ടെ കോ​ൺ​ഗ്ര​സ് നേ​ടി​യ പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ​മ​ണ്ഡ​ലം ഷാ​ഫി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് എം​പി ആ​യ​തോ​ടെ വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു.

ഷാ​ഫി​യി​ൽ നി​ന്ന് പാ​ല​ക്കാ​ടി​ന്‍റെ ചെ​ങ്കോ​ലുംകി​രീ​ട​വും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഏ​ൽ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് പാ​ല​ക്കാ​ട് പ്ര​വ​ർ​ത്തി​ച്ച​ത്.പി​ണ​ക്ക​ങ്ങ​ളെ​ല്ലാം മ​റ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ കൂ​ടി പാ​ല​ക്കാ​ട് എ​ത്തി​യ​തോ​ടെ കോ​ൺ​ഗ്ര​സ് ക്യാ​മ്പ് ആ​വേ​ശ​ത്തി​ലാ​ണ്. ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ലേ​ക്ക് ചേ​ക്കേ​റി​യ സ​ന്ദീ​പ് വാ​ര്യ​രു​ടെ സാ​ന്നി​ധ്യ​വും പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിനെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.

രാ​ഹു​ലി​നെ നേ​രി​ടാ​ൻ സി​പി​എം ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സ് വി​ട്ട് ഇ​ട​തു ചേ​രി​യി​ലേ​ക്ക് ചേ​ക്കേ​റി​യ ഡോ. ​സ​രി​നെ​യാ​ണ്. പാ​ല​ക്കാ​ട് സീ​റ്റ് കോ​ൺ​ഗ്ര​സി​ൽനി​ന്നു പി​ടി​ച്ചെ​ടു​ക്കു​ക എ​ന്ന വ​ലി​യ ദൗ​ത്യ​മാ​ണ് സ​രി​ന്‍റെ മു​ന്നി​ലു​ള്ള​ത്. തന്‍റെ തീ​രു​മാ​നം തെ​റ്റി​യി​ട്ടി​ല്ലെന്ന് സ​രി​നും ത​ങ്ങ​ളു​ടെ തീ​രു​മാ​നം ശ​രി​യാ​യി​രു​ന്നു എ​ന്ന് സി​പി​എ​മ്മി​നും തെ​ളി​യി​ക്കേ​ണ്ടതുണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലാ​യി പോ​ലും വ്യാ​ഖ്യാ​നി​ക്കു​മെ​ന്നി​രി​ക്കെ സ​രി​നെ ജ​യി​പ്പി​ച്ചെ​ടു​ക്കു​ക എ​ന്ന​ത് പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ച് ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

സ​ന്ദീ​പ് വാ​ര്യ​ർ പാ​ർ​ട്ടി വി​ട്ട​തി​ന്‍റെ ക്ഷീ​ണം ബി​ജെ​പി​ക്ക് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ വ​ൻ തി​രി​ച്ച​ടി ആ​യി​ട്ടു​ണ്ടെ​ങ്കി​ലും കൃ​ഷ്ണ​കു​മാ​റി​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വം ബി​ജെ​പി ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​നി​ലൂ​ടെ ക​ഴി​ഞ്ഞ ത​വ​ണ ന​ട​ത്തി​യ മു​ന്നേ​റ്റം തു​ട​രാ​നും ഇ​ത്ത​വ​ണ കൃ​ഷ്ണ​കു​മാ​റി​ലൂ​ടെ മ​ണ്ഡ‍​ലം പി​ടി​ക്കാ​മെ​ന്നും ബി​ജെ​പി ക​ണ​ക്കു​കൂ​ട്ടു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച പാ​ല​ക്കാ​ട് ഇ​ന്ന് നി​ശ​ബ്‍​ദ പ്ര​ചാ​ര​ണ​മാ​ണ്. 1,94,706 വോ​ട്ട​ര്‍​മാ​രാ​ണ് നാ​ളെ വി​ധി​യെ​ഴു​തു​ന്ന​ത്. ഇ​തി​ല്‍ 1,00,290 പേ​ര്‍ സ്ത്രീ ​വോ​ട്ട​ര്‍​മാ​രാ​ണ്. ആ​കെ വോ​ട്ട​ര്‍​മാ​രി​ല്‍ 2306 പേ​ര്‍ 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രും 2445 പേ​ര്‍ 18-19 വ​യ​സു​കാ​രും 780 പേ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​രും നാ​ലു പേ​ര്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സും ആ​ണ്. 229 ആ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള പ്ര​വാ​സി വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം. വോ​ട്ടെ​ണ്ണ​ൽ 23ന് ​ന​ട​ക്കും.

മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ജാ​ർ​ഖ​ണ്ഡി​ലും നാ​ളെ വോ​ട്ടെ​ടു​പ്പ്
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ജാ​ർ​ഖ​ണ്ഡി​ലും നാ​ളെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 288 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​റ്റ​ഘ​ട്ട​മാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ജാ​ർ​ഖ​ണ്ഡി​ൽ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ട‌ു​പ്പി​ൽ 38 മ​ണ്ഡ​ല​ങ്ങ​ൾ വി​ധി​യെ​ഴു​തും. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ബി​ജെ​പി നേ​തൃ​ത്വം ന​ല്കു​ന്ന മ​ഹാ​യു​തി​യും കോ​ൺ​ഗ്ര​സ്, ശി​വ​സേ​ന(​ഉ​ദ്ധ​വ്), എ​ൻ​സി​പി (ശ​ര​ദ് പ​വാ​ർ) പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട മ​ഹാ വി​കാ​സ് അ​ഘാ​ഡി​യും ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ശി​വ​സേ​ന ഷി​ൻ​ഡെ പ​ക്ഷ​വും എ​ൻ​സി​പി അ​ജി​ത് പ​ക്ഷ​വും ബി​ജെ​പി മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ണ്.

മ​ഹാ വി​കാ​സ് അ​ഘാ​ഡി​യി​ൽ കോ​ൺ​ഗ്ര​സ് 101 സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്നു. ശി​വ​സേ​ന(​ഉ​ദ്ധ​വ്) 95ഉം ​എ​ൻ​സി​പി(​ശ​ര​ദ് പ​വാ​ർ) 86ഉം ​സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്നു. ആ​റു സീ​റ്റു​ക​ൾ ചെ​റു പാ​ർ​ട്ടി​ക​ൾ​ക്കു ന​ല്കി​യി​ട്ടു​ണ്ട്. മ​ഹാ​യു​തി​യി​ലെ​യും മ​ഹാ വി​കാ​സ് അ​ഘാ​ഡി​യി​ലെ​യും വി​മ​ത​ർ 150 മ​ണ്ഡ​ല​ങ്ങ​ളി​ൽ രം​ഗ​ത്തു​ണ്ട്.

ജാ​ർ​ഖ​ണ്ഡി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ 43 മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്നു. ബി​ജെ​പി സ​ഖ്യ​വും ജെ​എം​എം-​കോ​ൺ​ഗ്ര​സ് സ​ഖ്യ​വും ത​മ്മി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണു ജാ​ർ​ഖ​ണ്ഡി​ൽ ന​ട​ക്കു​ന്ന​ത്.

.

Related posts

Leave a Comment