ഐ​പി​എ​ൽ 2025 മെ​ഗാ ലേ​ല​ത്തി​ൽ 12 മ​ല​യാ​ളി​ക​ൾ


ഒ​രു​ത​രം, ര​ണ്ടു​ത​രം, മൂ​ന്നു​ത​രം… ലേ​ലം ഉ​റ​പ്പി​ക്കു​ന്നു… കോ​ടി​ക​ൾ മാ​റി​മ​റി​യു​ന്ന മൂ​ന്നു വി​ളി മു​ഴ​ങ്ങു​ന്ന​തി​ലേ​ക്ക് ഇ​നി​യു​ള്ള​തു വെ​റും അ​ഞ്ചു ദി​ന​ങ്ങ​ളു​ടെ അ​ക​ലം മാ​ത്രം. 24, 25 തീ​യ​തി​ക​ളി​ലാ​യി സൗ​ദി​യി​ലെ ജി​ദ്ദ​യി​ൽ 2025 ഐ​പി​എ​ൽ മെ​ഗാ താ​ര ലേ​ലം അ​ര​ങ്ങേ​റും.

574 താ​ര​ങ്ങ​ളാ​ണ് ലേ​ല​ത്തി​ൽ പ​ണ​ക്കി​ലു​ക്കം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 366 ക​ളി​ക്കാ​ർ ഇ​ന്ത്യ​ക്കാ​ർ. അ​തി​ൽ​ത്ത​ന്നെ 12 പേ​ർ മ​ല​യാ​ളി​ക​ളും. മ​ല​യാ​ളി സൂ​പ്പ​ർ താ​രം സ​ഞ്ജു സാം​സ​ണി​നെ 18 കോ​ടി രൂ​പ​യ്ക്കു രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന​തി​നാ​ൽ ലേ​ല​ത്തി​ലി​ല്ല.

2025 മെ​ഗാ താ​ര ലേ​ല​ത്തി​ൽ 204 ക​ളി​ക്കാ​രെ​യാ​ണ് ഫ്രാ​ഞ്ചൈ​സി​ക​ൾ സ്വ​ന്ത​മാ​ക്കു​ക. ഇ​തി​ൽ 70 സ്ലോ​ട്ട് വി​ദേ​ശ ക​ളി​ക്കാ​ർ​ക്കു​ള്ള​ത്. അ​താ​യ​ത് 134 സ്ലോ​ട്ടി​നാ​യു​ള്ള ക്യൂ​വി​ലാ​ണ് 12 മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള 366 ഇ​ന്ത്യ​ക്കാ​ർ. ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​നാ​യി ക​ളി​ക്കു​ന്ന ജ​ല​ജ് സ​ക്സേ​ന, ബാ​ബ അ​പ​രാ​ജി​ത് എ​ന്നി​വ​രും മെ​ഗാ താ​ര ലേ​ല​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ജ​ല​ജി​ന്‍റെ അ​ടി​സ്ഥാ​ന വി​ല 40 ല​ക്ഷം രൂ​പ​യാ​ണ്. ബാ​ബ അ​പ​രാ​ജി​തി​ന്‍റേ​ത് 30 ല​ക്ഷ​വും.

കെ​സി​എ​ൽ ഇ​ഫ​ക്ട്?

പ്ര​ഥ​മ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് (കെ​സി​എ​ൽ) ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​നു​ശേ​ഷം ന​ട​ക്കു​ന്ന ഐ​പി​എ​ൽ ലേ​ല​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. കെ​സി​എ​ല്ലി​ൽ സെ​ഞ്ചു​റി നേ​ടി​യ മു​ൻ​നി​ര​ക്കാ​രെ​ല്ലാം ഐ​പി​എ​ൽ ലേ​ല​ത്തി​ൽ ഉ​ണ്ട്. കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​നു​വേ​ണ്ടി ഒ​രു സെ​ഞ്ചു​റി​യും ര​ണ്ട് അ​ർ​ധ​സെ​ഞ്ചു​റി​യു​മ​ട​ക്കം 354 റ​ണ്‍​സ് നേ​ടി​യ ആ​ന​ന്ദ് കൃ​ഷ്ണ​ൻ മാ​ത്ര​മാ​ണ് ഐ​പി​എ​ൽ ലേ​ല​ത്തി​ന്‍റെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​ത്.

കെ​സി​എ​ല്ലി​ലെ പ്ര​ക​ട​ന​ങ്ങ​ൾ മ​ല​യാ​ളി താ​ര​ങ്ങ​ൾ​ക്കു ഐ​പി​എ​ൽ വ​ഴി​യൊ​രു​ക്കു​മോ എ​ന്ന​താ​ണ് അ​റി​യേ​ണ്ട​ത്. കേ​ര​ള ര​ഞ്ജി ട്രോ​ഫി ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി, വി​ഷ്ണു വി​നോ​ദ്, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ, രോ​ഹ​ൻ കു​ന്നു​മ്മ​ൽ, ഷോ​ണ്‍ റോ​ജ​ർ, വൈ​ശാ​ഖ് ച​ന്ദ്ര​ൻ, അ​ഭി​ഷേ​ക് ജെ. ​നാ​യ​ർ, എ​സ്. മി​ഥു​ൻ, എം. ​അ​ജ്ന​സ്, അ​ബ്ദു​ൾ ബാ​സി​ത്, സ​ൽ​മാ​ൻ നി​സാ​ർ, വി​ഗ്നേ​ഷ് പു​ത്തൂ​ർ എ​ന്നി​വ​രാ​ണ് 2025 ഐ​പി​എ​ൽ മെ​ഗാ താ​ര ലേ​ല​ത്തി​ൽ ത​ങ്ങ​ളു​ടെ വി​ളി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന മ​ല​യാ​ളി താ​ര​ങ്ങ​ൾ. ഈ 12 ​കേ​ര​ള ക​ളി​ക്കാ​രു​ടെ​യും അ​ടി​സ്ഥാ​ന വി​ല 30 ല​ക്ഷം രൂ​പ​യാ​ണ്.

സ​ൽ​മാ​ൻ നി​സാ​ർ

ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സ​ൽ​മാ​ൻ നി​സാ​റാ​ണ് കെ​സി​എ​ൽ 2024 സീ​സ​ണി​ൽ ടോ​പ് സ്കോ​റ​ർ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​ര​ൻ. കെ​സി​എ​ല്ലി​ൽ കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ഴ്സി​നു​വേ​ണ്ടി 12 ഇ​ന്നിം​ഗ്സി​ൽ നാ​ല് അ​ർ​ധ​സെ​ഞ്ചു​റി​യോ​ടെ 455 റ​ണ്‍​സ് സ​ൽ​മാ​ൻ സ്വ​ന്ത​മാ​ക്കി. സീ​സ​ണി​ൽ ഏ​റ്റ​വും സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്തി​യ ബാ​റ്റ​ർ എ​ന്ന വി​ശേ​ഷ​ണം എ​ന്തു​കൊ​ണ്ടും ഈ ​ഇം​ട​കൈ ബാ​റ്റ​റി​നു ചേ​രും. ഐ​പി​എ​ൽ അ​ര​ങ്ങേ​റ്റ​മാ​ണ് ഈ ​ഇ​രു​പ​ത്തേ​ഴു​കാ​ൻ 2025 മെ​ഗാ താ​ര ലേ​ല​ത്തി​ലൂ​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ മു​ൻ അം​ഗ​മാ​ണ് മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ എ​ന്ന വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ. കാ​സ​ർ​ഗോ​ഡു​കാ​ര​നാ​യ അ​സ്ഹ​റു​ദ്ദീ​ൻ, കെ​സി​എ​ൽ 2024 സീ​സ​ണി​ൽ റ​ണ്‍ വേ​ട്ട​യി​ൽ നാ​ലാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു. ആ​ല​പ്പി റി​പ്പി​ൾ​സി​നു​വേ​ണ്ടി 10 ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് നാ​ല് അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ അ​ക​ന്പ​ടി​യോ​ടെ 410 റ​ണ്‍​സ് അ​സ്ഹ​റു​ദ്ദീ​ൻ സ്വ​ന്ത​മാ​ക്കി. 150.7 ആ​യി​രു​ന്നു സ്ട്രൈ​ക്ക് റേ​റ്റ്.

രോ​ഹ​ൻ കു​ന്നു​മ്മ​ൽ

വ​ലം​കൈ ഓ​പ്പ​ണിം​ഗ് ബാ​റ്റ​റാ​ണ് പാ​ല​ക്കാ​ട്ടു​കാ​ര​നാ​യ രോ​ഹ​ൻ കു​ന്നു​മ്മ​ൽ. ഇ​രു​പ​ത്താ​റു​കാ​ര​നാ​യ രോ​ഹ​ൻ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ടീ​മം​ഗ​മാ​യി​രു​ന്നു. കെ​സി​എ​ല്ലി​ൽ കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ഴ്സി​നു​വേ​ണ്ടി 11 ഇ​ന്നിം​ഗ്സി​ൽ ഒ​രു സെ​ഞ്ചു​റി​യും മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി​യും അ​ട​ക്കം 371 റ​ണ്‍​സ് നേ​ടി. 103 ആ​യി​രു​ന്നു ഉ​യ​ർ​ന്ന സ്കോ​ർ, സ്ട്രൈ​ക്ക് റേ​റ്റ് 164.2ഉം.

​അ​ഭി​ഷേ​ക് നാ​യ​ർ

2024 കെ​സി​എ​ല്ലി​ൽ സെ​ഞ്ചു​റി നേ​ടി​യ അ​ഞ്ചു​പേ​രി​ൽ ഒ​രാ​ളാ​ണ് അ​ഭി​ഷേ​ക് ജെ. ​നാ​യ​ർ എ​ന്ന ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ൻ. കെ​സി​എ​ല്ലി​ന്‍റെ ക​ണ്ടെ​ത്ത​ലെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന താ​രം. വ​ലം​കൈ ബാ​റ്റ​റും ഓ​ഫ് സ്പി​ന്ന​റും. കൊ​ല്ലം സെ​യ്‌​ലേ​ഴ്സി​നു​വേ​ണ്ടി ഒ​രു സെ​ഞ്ചു​റി​യും ര​ണ്ട് അ​ർ​ധ​സെ​ഞ്ചു​റി​യു​മ​ട​ക്കം 328 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. 103 ആ​ണ് ഉ​യ​ർ​ന്ന സ്കോ​ർ, 127.6 സ്ട്രൈ​ക്ക് റേ​റ്റും.

അ​ബ്ദു​ൾ ബാ​സി​ത്

ഐ​പി​എ​ൽ മു​ൻ​പ​രി​ച​യ​മു​ള്ള ക​ളി​ക്കാ​ര​നാ​ണ് അ​ബ്ദു​ൾ ബാ​സി​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ബാ​സി​ത് ഓ​ഫ് സ്പി​ൻ ഓ​ൾ റൗ​ണ്ട​റാ​ണ്. ഐ​പി​എ​ൽ ടീ​മു​ക​ളാ​യ പ​ഞ്ചാ​ബ് കിം​ഗ്സ്, കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്, രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ടീം ​ക്യാ​ന്പു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. 2023ൽ ​രാ​ജ​സ്ഥാ​നു​വേ​ണ്ടി ഐ​പി​എ​ല്ലി​ൽ ക​ളി​ച്ചി​ട്ടു​മു​ണ്ട്. കെ​സി​എ​ല്ലി​ൽ 11 ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് 13 വി​ക്ക​റ്റ് വീ​ഴ്ത്തി. 5/12 ആ​യി​രു​ന്നു മി​ക​ച്ച ബൗ​ളിം​ഗ്.

ഷോ​ണ്‍ മു​ത​ൽ വി​ഗ്നേ​ഷ് വ​രെ

കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ന്നു​വ​രു​ന്ന താ​ര​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഷോ​ണ്‍ റോ​ജ​ർ. വ​ലം​കൈ ബാ​റ്റ​റും ഓ​ഫ് സ്പി​ന്ന​റു​മാ​ണ് ഈ ​ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ. 2018, 2019 സീ​സ​ണു​ക​ളി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​ന്പി​ലു​ണ്ടാ​യി​രു​ന്ന ലെ​ഗ് സ്പി​ന്ന​റാ​ണ് ആ​ല​പ്പു​ഴ​ക്കാ​ര​ൻ എ​സ്. മി​ഥു​ൻ, വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ എം. ​അ​ജ്ന​സ്, വ​ലം​കൈ ബാ​റ്റ​റും ഇ​ടം​കൈ സ്പി​ന്ന​റു​മാ​യ വി​ഗ്നേ​ഷ് പു​ത്തൂ​ർ, വ​ലം​കൈ ബാ​റ്റ​റും ഓ​ഫ് സ്പി​ന്ന​റു​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര​ൻ വൈ​ശാ​ഖ് ച​ന്ദ്ര​ൻ എ​ന്നി​വ​രെ​ല്ലാം ഐ​പി​എ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്.

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ വി​ഗ്നേ​ഷ് പു​ത്തൂ​ർ ഇ​തു​വ​രെ കേ​ര​ള​ത്തി​ന്‍റെ സീ​നി​യ​ർ ടീ​മി​ൽ ക​ളി​ച്ചി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ റെ​ഡാ​റി​ൽ​പ്പെ​ട്ട​താ​ണ് വി​ഗ്നേ​ഷി​നെ ഐ​പി​എ​ൽ മെ​ഗാ താ​ര ലേ​ല പ​ട്ടി​ക​യി​ൽ എ​ത്തി​ച്ച​ത്.

കെ​പി​എ​ല്ലി​ൽ ആ​ല​പ്പി റി​പ്പി​ൾ​സി​ന്‍റെ താ​ര​മാ​യി​രു​ന്ന വി​ഗ്നേ​ഷ് മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടു വി​ക്ക​റ്റ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്. എ​ന്നി​ട്ടും ഇ​തി​നോ​ട​കം മും​ബൈ ഇ​ന്ത്യ​ൻ​സ് മൂ​ന്നു ത​വ​ണ വി​ഗ്നേ​ഷി​നെ ട്ര​യ​ൽ​സി​നു വി​ളി​ച്ചെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

പ​ത്തൊ​ന്പ​തു​കാ​ര​നാ​യ ഈ ​ചൈ​നാ​മ​ൻ സ്പി​ന്ന​റി​നെ മും​ബൈ ഇ​ന്ത്യ​ൻ​സ് ലേ​ല​ത്തി​ലെ​ടു​ത്താ​ൽ അ​ദ്ഭു​ത​പ്പെ​ടേ​ണ്ടെ​ന്നു ചു​രു​ക്കം…

സ​ച്ചി​ൻ ഹി​റ്റ്

പ്ര​ഥ​മ കെ​സി​എ​ല്ലി​ലെ ടോ​പ് സ്കോ​റ​റാ​ണ് ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന്‍റെ ക്യാ​പ്റ്റ​ൻ​കൂ​ടി​യാ​യ സ​ച്ചി​ൻ ബേ​ബി. ര​ഞ്ജി ട്രോ​ഫി ച​രി​ത്ര​ത്തി​ൽ കേ​ര​ള​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടു​ന്ന ബാ​റ്റ​റെ​ന്ന റി​ക്കാ​ർ​ഡ് ഹ​രി​യാ​ന​യ്ക്കെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ സ​ച്ചി​ൻ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

റെ​ഡ് ബോ​ളി​ലും വൈ​റ്റ് ബോ​ളി​ലും ത​ന്‍റെ ക​രു​ത്ത​റി​യി​ച്ച​താ​ണ് ഈ ​ഇ​ടം​കൈ ബാ​റ്റ​ർ. ഐ​പി​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ മു​ൻ താ​ര​മാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം.

കെ​സി​എ​ല്ലി​ൽ 12 ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് 160.5 സ്ട്രൈ​ക്ക് റേ​റ്റോ​ടെ 528 റ​ണ്‍​സ് നേ​ടി ടോ​പ് സ്കോ​റ​റാ​യി​രു​ന്നു. മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി​യും ഫൈ​ന​ലി​ലേ​തു​ൾ​പ്പെ​ടെ ര​ണ്ടു സെ​ഞ്ചു​റി​യും കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ കൊ​ല്ലം സെ​യ്‌​ലേ​ഴ്സി​ന്‍റെ നാ​യ​ക​ൻ​കൂ​ടി​യാ​യ സ​ച്ചി​ൻ അ​ടി​ച്ചു​കൂ​ട്ടി. കെ​സി​എ​ല്ലി​ലെ പ്ര​ക​ട​നം ഐ​പി​എ​ൽ ലേ​ല​ത്തി​ൽ ഈ ​ഇ​ടു​ക്കി​ക്കാ​ര​നെ തു​ണ​യ്ക്കു​മോ എ​ന്ന​തി​നാ​യാ​ണ് കാ​ത്തി​രി​പ്പ്.

അ​തി​വേ​ഗം വി​ഷ്ണു വി​നോ​ദ്

കെ​സി​എ​ല്ലി​ന്‍റെ പ്ര​ഥ​മ സീ​സ​ണി​ൽ അ​തി​വേ​ഗ സെ​ഞ്ചു​റി​യും ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​റും വി​ഷ്ണു വി​നോ​ദ് എ​ന്ന വ​ലം​കൈ ബാ​റ്റ​റി​ന്‍റെ പേ​രി​ലാ​ണ്. ആ​ല​പ്പു​ഴ റി​പ്പി​ൾ​സി​നെ​തി​രേ തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​നു​വേ​ണ്ടി ഇ​റ​ങ്ങി​യ വി​ഷ്ണു വി​നോ​ദ് നേ​രി​ട്ട 32-ാം പ​ന്തി​ലാ​യി​രു​ന്നു സെ​ഞ്ചു​റി തി​ക​ച്ച​ത്.

സെ​ഞ്ചു​റി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ 12 സി​ക്സും നാ​ലു ഫോ​റും വി​ഷ്ണു പ​റ​ത്തി. മ​ത്സ​ര​ത്തി​ൽ 45 പ​ന്തി​ൽ 17 സി​ക്സും അ​ഞ്ചു ഫോ​റും അ​ട​ക്കം 139 റ​ണ്‍​സ് വി​ഷ്ണു നേ​ടി.

അ​തോ​ടെ ഒ​രു മ​ത്സ​ര​ത്തി​ൽ​ത്ത​ന്നെ കെ​സി​എ​ല്ലി​ലെ ര​ണ്ടു റി​ക്കാ​ർ​ഡും വി​ഷ്ണു സ്വ​ന്ത​മാ​ക്കി. കെ​സി​എ​ല്ലി​ൽ 11 ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് ഒ​രു സെ​ഞ്ചു​റി​യും ഒ​രു അ​ർ​ധ​സെ​ഞ്ചു​റി​യു​മ​ട​ക്കം 438 റ​ണ്‍​സ് നേ​ടി ടോ​പ് സ്കോ​റ​ർ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​നു​മാ​യി.

ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യ ച​രി​ത്ര​വും ഈ ​പ​ത്ത​നം​തി​ട്ട​ക്കാ​ര​നു സ്വ​ന്തം.

  • അ​നീ​ഷ് ആ​ല​ക്കോ​ട്

Related posts

Leave a Comment