അടിവസ്ത്രത്തിൽ പണിപാളി… ആ​ന്‍റ​ണി രാ​ജു​വി​ന് സു​പ്രീം​കോ​ട​തി​യി​ൽ തി​രി​ച്ച​ടി; തൊ​ണ്ടി മു​ത​ൽ കേ​സി​ൽ തു​ട​ർ ന​ട​പ​ടി​യാ​കാം, എം​എ​ൽ​എ വി​ചാ​ര​ണ നേ​രി​ട​ണം

ന്യൂ​ഡ​ൽ​ഹി: മു​ൻ​മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് സു​പ്രീം കോ​ട​തി​യി​ൽ തി​രി​ച്ച​ടി. തൊ​ണ്ടി മു​ത​ൽ കേ​സി​ൽ തു​ട​ർ ന​ട​പ​ടി​യാ​കാ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ആ​ന്‍റ​ണി രാ​ജു വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.ജ​സ്റ്റി​സ് സി ​ടി ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. ല​ഹ​രി​മ​രു​ന്ന് കേ​സി​ലെ തൊ​ണ്ടി മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ല്‍ അ​ന്ന് ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ആ​ന്‍റ​ണി രാ​ജു കൃ​ത്യ​മം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്.

കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണ​ത്തി​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​യി​രു​ന്നു ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ഹ​ര്‍​ജി. കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യ ആ​ന്‍റ​ണി രാ​ജു കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്ന​ത്.

Related posts

Leave a Comment