എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ല്‍; മൂ​ന്നു ദി​വ​സം മു​മ്പ് അ​മ്മ വി​ദേ​ശ​ത്തേ​ക്ക് പോ​യി​രു​ന്നു

തൊ​ടു​പു​ഴ: തൊടുപുഴയിൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യെ വീ​ട്ടി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര ഒ​റ്റ​ക്ക​ണ്ട​മേ​ത്ത​ല്‍ സു​രേ​ഷ്ബാ​ബു​വി​ന്‍റെ മ​ക​ന്‍ വി​ശാ​ഖ് കൃ​ഷ്ണ (23) ആ​ണ് മ​രി​ച്ച​ത്.

കോ​ള​ജി​നു സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ല്‍ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ലാ​ണ് വി​ശാ​ഖി​നെ ഇ​ന്നുരാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.മൂ​ന്നാം വ​ര്‍​ഷ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. പി​താ​വ് സു​രേ​ഷ് ബാ​ബു ദു​ബാ​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്.

മാ​താ​വും വി​ശാ​ഖു​മാ​ണ് വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​ര്‍ മൂ​ന്നു ദി​വ​സം മു​മ്പ് ദു​ബാ​യി​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ അ​ടു​ത്തേ​ക്കു പോ​യ​തി​നാ​ല്‍ വി​ശാ​ഖ് ത​നി​ച്ചാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

Related posts

Leave a Comment