ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ചെക്ക് പോയിന്റിനു സമീപം സ്ഫോടകവസ്തു നിറച്ച വാഹനവുമായെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ഏഴു സൈനികർക്ക് പരിക്കേറ്റു.
സ്ഫോടനത്തിൽ ചെക്ക്പോസ്റ്റിനും സൈനിക വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ചാവേർ ആക്രമണം നടന്ന സ്ഥലത്ത് തിങ്കളാഴ്ച ഒൻപതു ഭീകരരെ സൈനികർ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.