സ​പ്ലൈ​കോ​യി​ല്‍ എ​ലി​യും അ​രി​യും  മാ​ത്രം..! എ​വി​ടെ തി​രി​ഞ്ഞു നോ​ക്കി​യാ​ലും അ​വി​ടെ​ല്ലാം ശൂ​ന്യ​മാ​യ ഷെ​ൽ​ഫു​ക​ൾ; വി​ത​ര​ണ​ക്കാ​ര്‍​ക്ക് കൊ​ടു​ത്തു​തീ​ര്‍​ക്കാ​നു​ള്ള​ത് 600 കോ​ടി

കോ​​ട്ട​​യം: സ​​പ്ലൈ​​കോ ഔ​​ട്ട്‌​​ല​​റ്റു​​ക​​ളി​​ല്‍ വീ​​ണ്ടും ശൂ​​ന്യ​​ത. ഷെ​​ല്‍​ഫു​​ക​​ളും പെ​​ട്ടി​​ക​​ളും ചാ​​ക്കു​​ക​​ളും കാ​​ലി.ഓ​​ണ​​ത്തി​​ന് മാ​​ന​​ക്കേ​​ടു​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ന്‍ സി​​വി​​ല്‍ സ​​പ്ലൈ​​സ് വ​​കു​​പ്പ് പ​​രി​​മി​​ത​​മാ​​യ അ​​ള​​വി​​ല്‍ സാ​​ധ​​ന​​ങ്ങ​​ള്‍ എ​​ത്തി​​ച്ച​​ത​​ല്ലാ​​തെ പി​​ന്നീ​​ട് എ​​ല്ലാ ഇ​​ന​​ങ്ങ​​ളു​​ടെ​​യും സ്റ്റോ​​ക്ക് വ​​ന്നി​​ട്ടി​​ല്ല. ക്രി​​സ്മ​​സ്, പു​​തു​​വ​​ത്സ​​ര​​ത്തി​​ന് സ​​പ്ലൈ​​കോ​​യി​​ല്‍ നി​​ന്ന് സാ​​ധ​​ന​​ങ്ങ​​ള്‍ വാ​​ങ്ങാ​​മെ​​ന്ന പ്ര​​തീ​​ക്ഷ വേ​​ണ്ട. സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണ​​ക്കാ​​ര്‍​ക്ക് ഇ​​നി​​യും കൊ​​ടു​​ത്തു​​തീ​​ര്‍​ക്കാ​​നു​​ള്ള​​ത് 600 കോ​​ടി രൂ​​പ​​യാ​​ണ്.

13 ഇ​​നം സാ​​ധ​​ന​​ങ്ങ​​ളാ​​ണ് സ​​ബ്‌​​സി​​ഡി നി​​ര​​ക്കി​​ല്‍ സ​​പ്ലൈ​​കോ​​യി​​ല്‍ ല​​ഭി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ലെ സ​​ര്‍​ക്കാ​​ര്‍ അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​ന്ന​​ശേ​​ഷം ഒ​​രാ​​ഴ്ച പോ​​ലും എ​​ല്ലാ ഇ​​ന​​ങ്ങ​​ളും ഒ​​രു ക​​ട​​യി​​ലും ഒ​​രു​​മി​​ച്ച് വാ​​ങ്ങാ​​ന്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ല​​ഭ്യ​​മാ​​യ ഇ​​ന​​ങ്ങ​​ളി​​ല്‍ പ​​ല​​തും അ​​ര​ക്കി​​ലോ വീ​​ത​​വും.

നി​​ല​​വി​​ല്‍ അ​​രി മാ​​ത്രം എ​​ല്ലാ​​യി​​ട​​ത്തും സു​​ലഭ​​മാ​​ണ്. ചെ​​റു​​പ​​യ​​ര്‍, ഉ​​ഴു​​ന്ന്, ക​​ട​​ല, വ​​ന്‍​പ​​യ​​ര്‍, പ​​രി​​പ്പ്, മു​​ള​​ക്, മ​​ല്ലി, പ​​ഞ്ച​​സാ​​ര, വെ​​ളി​​ച്ചെ​​ണ്ണ എ​​ന്നി​​വ മി​​ക്ക ഔ​​ട്ട്‌​​ല​​റ്റു​​ക​​ളി​​ലു​​മി​​ല്ല. പൊ​​തു​​വി​​പ​​ണി​​യി​​ല്‍ ഈ ​​സാ​​ധ​​ന​​ങ്ങ​​ള്‍​ക്ക് വി​​ല കു​​ത്ത​​നെ ക​​യ​​റു​​ക​​യാ​​ണ്. വെ​​ളി​​ച്ചെ​​ണ്ണ കി​​ലോ​​യ്ക്ക് 250 രൂ​​പ​​യി​​ലെ​​ത്തി.

കു​​ടി​​ശി​​ക ന​​ല്‍​കാ​​ത്ത​​തി​​നാ​​ല്‍ മൊ​​ത്ത വി​​ത​​ര​​ണ​​ക്കാ​​ര്‍ ഒ​​രു മാ​​സ​​മാ​​യി സാ​​ധ​​ന​​ങ്ങ​​ള്‍ എ​​ത്തി​​ക്കു​​ന്നി​​ല്ല. ഓ​​ണ​​ത്തി​​ന് 500 കോ​​ടി സി​​വി​​ല്‍ സ​​പ്ലൈ​​സ് വ​​കു​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നെ​​ങ്കി​​ലും സ​​ര്‍​ക്കാ​​ര്‍ അ​​നു​​വ​​ദി​​ച്ച​​ത് 225 കോ​​ടി രൂ​​പ​യാ​ണ്. എ​​ന്നാ​​ല്‍ ഇ​​തു​​വ​​രെ ന​​ല്‍​കി​​യ​​താ​​വ​​ട്ടെ 125 കോ​​ടി മാ​​ത്രം. പ​​യ​​ര്‍, പ​​ഞ്ച​​സാ​​ര, മ​​ല്ലി, മു​​ള​​ക് എ​​ന്നി​​വ തീ​​ര്‍​ന്നി​​ട്ട് ര​​ണ്ടു മാ​​സം പി​​ന്നി​​ടു​​ന്നു.

ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​യി​​ല്‍ സ​​ബ്‌​​സി​​ഡി സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല വ​​ര്‍​ധി​​പ്പി​​ച്ച​​തോ​​ടെ പൊ​​തു​​വി​​പ​​ണി​​യെ​​ക്കാ​​ള്‍ 30 ശ​​ത​​മാ​​നം വ​​രെ കു​​റ​​വേ നി​​ല​​വി​​ല്‍ സ​​ബ്‌​​സി​​ഡി സാ​​ധ​​ന​​ങ്ങ​​ള്‍​ക്ക് ല​​ഭി​​ക്കു​​ന്നു​​ള്ളൂ. എ​​ല്ലാ സാ​​ധ​​ന​​ങ്ങ​​ളും മി​​നി​​മം അ​​ള​​വി​​ല്‍ ല​​ഭ്യ​​മ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ചെ​​റി​​യ ഇ​​ള​​വി​​നാ​​യി പ​​ല​​രും സ​​പ്ലൈ​​കോ​​യെ ആ​​ശ്ര​​യി​​ക്കു​​ന്നി​​ല്ല. ഏ​​റെ ക​​ട​​ക​​ളും വാ​​ട​​ക​​ക്കെ​​ട്ടി​​ട​​ങ്ങ​​ളി​​ലാ​​ണ് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. വാ​​ട​​ക മു​​ട​​ങ്ങി​​യ​​തി​​നാ​​ല്‍ ഉ​​ട​​മ​​ക​​ള്‍ ക​​ട​​യൊ​​ഴി​​യ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​ണ്.

Related posts

Leave a Comment