മുംബൈ: മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന് മുന്നേറ്റം.
38 സീറ്റുകളിൽ ലീഡ് നില പുറത്ത് വന്നപ്പോൾ എൻഡിഎ 30 സീറ്റുകളിലും ഇന്ത്യാ സഖ്യം 8 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ജാർഖണ്ഡിൽ ലീഡ് നില പുറത്തു വന്നുതുടങ്ങുമ്പോൾ എൻഡിഎ 9 സീറ്റുകളിലും ഇന്ത്യാ സഖ്യം 3 സീറ്റുകളിലുമാണ് മുന്നിൽ. മഹാരാഷ്ട്രയിൽ എല്ലാ മുന്നണികളും ശുഭ പ്രതീക്ഷയിലാണ്.