പാലക്കാട്: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്പോൾആദ്യ മണിക്കൂറുകളിൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ മുന്നിലാണ്. എന്നാൽ കഴിഞ്ഞ തവണ നഗരസഭയിൽ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് ഇത്തവണ കൃഷ്ണകുമാറിന് ലഭിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ടുകളുടെ വർധനവാണുള്ളത്. സിപിഎം സ്വതന്ത്ര സ്ഥാനാർഥി പി. സരിന് 111 വോട്ടും ലഭിച്ചു. നഗരസഭയിൽ ബിജെപിക്ക് വോട്ട് കുറഞ്ഞതോടെ കോണ്ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരിക്കുകയാണ്. നഗരസഭയിലെ ഭൂരിപക്ഷം കുറഞ്ഞത് രാഹുൽ മാങ്കൂട്ടത്തലിനെ തുണച്ചേക്കുമെന്നാണ് പ്രതീക്ഷ.