തൃശൂർ: ഇടതുമുന്നണിയോടു കൊന്പുകോർത്ത് ചേലക്കരയിൽ എൻ.കെ. സുധീറിനെ ഡിഎംകെയുടെ സ്ഥാനാർഥിയായി നിർത്തിയപ്പോൾ യുഡിഎഫ്, എൽഡിഎഫ് വോട്ടുകൾ കുറേ പിടിക്കുമെന്ന് പി.വി.അൻവർസ്വപ്നം കണ്ടിരുന്നു.
എന്നാൽ അൻവറിന്റെ സ്വപ്നങ്ങൾ ചേലക്കരയിൽ ആവിയായി പോകുന്ന കാഴ്ചയ്ക്കാണ് വോട്ടെണ്ണൽ ദിനത്തിൽ കണ്ടത്. നാലാം സ്ഥാനത്തു നിന്ന് കരകയറാൻ സുധീറിന് സാധിച്ചതേയില്ല. നാലക്കം തികയ്ക്കാനും സുധീർ പാടുപെട്ടു.
ചേലക്കരയിൽ യുഡിഎഫിന്റെ സ്ഥാനാർഥിയായി സുധീർ വരുമെന്ന് ആദ്യം പറഞ്ഞുകേട്ടിരുന്നെങ്കിലും രമ്യയെ തന്നെ കോണ്ഗ്രസ് കളത്തിലിറക്കിയതോടെ സുധീർ ഇടഞ്ഞു. ഇടതുപക്ഷവുമായി ഇടഞ്ഞെത്തിയ അൻവറിനൊപ്പം സുധീർ ചേർന്നതോടെ ചേലക്കരയിൽ സുധീർ സ്ഥാനാർഥിയായി.
പാലക്കാട്ടെ സ്ഥാനാർഥിയെ അൻവർ പിൻവലിച്ചതോടെ അൻവർ സ്ഥാനാർഥി സുധീർ കേരളമാകെ ശ്രദ്ധാകേന്ദ്രമായി. സുധീറിന്റെ ദയനീയ പരാജയം അൻവറിന്റെ കൂടി ദയനീയ പരാജയമായിരിക്കുകയാണ്.