പ്രിയങ്കരീ… വയനാട്ടിൽ കു​തി​ച്ചു​ക​യ​റി പ്രി​യ​ങ്ക… ഭൂ​രി​പ​ക്ഷം നാല് ലക്ഷം കടന്നു

കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര, വ​യ​നാ​ട്… ഇ​തി​ല്‍ ആ​ദ്യ​ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​രു ജ​യി​ക്കു​മെ​ന്ന ആ​കാം​ക്ഷ​യാ​യി​രു​ന്നു എ​ല്ലാ​വ​ര്‍​ക്കും. പ​ക്ഷെ വോ​ട്ടെ​ണ്ണി​യ നി​മി​ഷം മു​ത​ല്‍ വ​യ​നാ​ട്ടി​ല്‍ അ​തു​ണ്ടാ​യി​ല്ല. തു​ട​ക്കം മു​ത​ല്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ കു​തി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്രി​യ​ങ്ക ഗാ​ന്ധി. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി​യ​പ്പോ​ള്‍ മു​ത​ല്‍ തു​ട​ങ്ങി​യ കു​തി​പ്പ് അ​വ​സാ​ന റൗ​ണ്ട് വ​രെ നി​ല​നി​ര്‍​ത്താ​ന്‍ പ്രി​യ​ങ്ക​യ്ക്ക് ക​ഴി​ഞ്ഞു.

സ​ഹോ​ദ​ര​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ല​ഭി​ച്ച​തി​നേ​ക്കാ​ള്‍ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്കാ​ണ് സൂ​ച​ന​ക​ള്‍ പ്ര​കാ​രം പ്രി​യ​ങ്ക​യു​ടെ കു​തി​പ്പ്. 2019ല്‍ 4,31,770, 2024​ല്‍ 3,64,422 എ​ന്നി​ങ്ങ​നെ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഭൂ​രി​പ​ക്ഷം. നി​ല​വി​ല്‍ ആ​റ് റൗ​ണ്ട് വോ​ട്ടെ​ണ്ണ​ല്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 2,90,256 ല​ക്ഷം വോ​ട്ടു​ക​ള്‍​ക്കാ​ണ് പ്രി​യ​ങ്ക ലീ​ഡ് ചെ​യ്യു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ത്യ​ന്‍ മോ​കേ​രി 64,500 വോ​ട്ടു​ക​ള്‍ നേ​ടി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി 34,200 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്.

ക​ഴി​ഞ്ഞ ലോ​ക് സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി​പി​ഐ ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം ആ​നി രാ​ജ​യ്ക്ക് 2,83,023 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി 1,41,045 വോ​ട്ടും ല​ഭി​ച്ചു.​ഇ​ത്ത​വ​ണ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​രു​ന്നു​വെ​ങ്കി​ലും യു​ഡി​എ​ഫ് ക്യാ​മ്പ് ഇ​പ്പോ​ള്‍ ആ​വേ​ശ​ത്തി​ലാ​ണ്. രാ​വി​ലെ പ​ത്തോ​ടെ പ​ല​ഭാ​ഗ​ത്തും പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഹ്‌​ളാ​ദ പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തു.

Related posts

Leave a Comment