ന്യൂഡല്‍ഹി: കാമുകനൊപ്പം ഒരു പുതിയ ജീവിതം തുടങ്ങാൻ അഞ്ച് വയസുള്ള മകൾ തടസ്സം. കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. അശോക് വിഹാറിലാണ് സംഭവം.
കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ പോലീസ് അമ്മയെ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
ആശുപത്രി അധികൃതരാണ് സംഭവം പോലീസില്‍ അറിയിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നതാണ് അധികൃതരില്‍ സംശയമുണ്ടാക്കിയത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ യുവാവിനെ പരിചയപ്പെട്ടത്. വിവാഹത്തിന് കുട്ടി തടസമായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.