കൊല്ലം: വിശാഖപട്ടണത്ത് നിന്ന് കൊല്ലത്തേക്കും തിരികെയും ആരംഭിച്ച പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസിന്റെ കാലാവധി ദീർഘിപ്പിച്ച് റെയിൽവേ.
08539 വിശാഖപട്ടണം – കൊല്ലം സ്പെഷൽ ഡിസംബർ നാല്, 11, 18, 25 , 2025 ജനുവരി ഒന്ന്, എട്ട്, 15, 29, ഫെബ്രുവരി അഞ്ച്, 12, 19, 26 തീയതികളിൽ രാവിലെ 8.20 ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള സർവീസ് (08540) കൊല്ലത്ത് നിന്ന് ഡിസംബർ അഞ്ച്, 12, 19, 26, ജനുവരി ഒമ്പത്, 16, 23, 30, ഫെബ്രുവരി ആറ്, 13, 20, 27 തീയതികളിൽ കൊല്ലത്ത് നിന്ന് രാത്രി 7.35 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.20 ന് വിശാഖപട്ടണത്ത് എത്തും. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.