താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്തു​ക​ള്‍ അ​ടു​ത്ത​മാ​സം 9 മു​ത​ൽ; അ​പേ​ക്ഷ​ക​ള്‍ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ള്‍ വ​ഴി​യും സ്വീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: “ക​രു​ത​ലും കൈ​ത്താ​ങ്ങും’ താ​ലൂ​ക്കു​ത​ല അ​ദാ​ല​ത്തു​ക​ള്‍ അ​ടു​ത്ത മാ​സം ഒ​ന്‍​പ​ത് മു​ത​ല്‍ ജ​നു​വ​രി 13 വ​രെ ന​ട​ക്കും. മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​നാ​ണ് അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ‍ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്.

ഡി​സം​ബ​ര്‍ ര​ണ്ട് മു​ത​ല്‍ അ​ദാ​ല​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍​ലൈ​നാ​യും അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ള്‍ വ​ഴി​യും സ്വീ​ക​രി​ക്കും. ഓ​ണ്‍​ലൈ​നാ​യി അ​യ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​തി​ന് സ​മാ​ന​മാ​യി പോ​ര്‍​ട്ട​ല്‍ ഉ​ണ്ടാ​ക്കും. പ​രാ​തി​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​തി​ന് താ​ലൂ​ക്കു​ത​ല സെ​ല്ലും രൂ​പീ​ക​രി​ക്കും.

ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി വ​കു​പ്പു​ത​ല​ത്തി​ല്‍ ജി​ല്ലാ അ​ദാ​ല​ത്ത് സെ​ല്ലും പ​രാ​തി​യി​ലു​ള്ള ന​ട​പ​ടി നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ​ത​ല അ​ദാ​ല​ത്ത് മോ​ണി​റ്റ​റി​ങ് സെ​ല്ലു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി പ​രാ​തി ന​ല്‍​കാ​ന്‍ നി​ശ്ചി​ത സ​ര്‍​വീ​സ് ചാ​ര്‍​ജ് ഇ​ടാ​ക്കും.

അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ പ​രാ​തി​ക്കാ​രു​ടെ പേ​ര്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ജി​ല്ല, താ​ലൂ​ക്ക് എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്ത​ണം. പ​രാ​തി ന​ല്‍​കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന ര​സീ​തും കൈ​പ്പ​റ്റ​ണം.2023 ഏ​പ്രി​ല്‍,- മെ​യ് മാ​സ​ങ്ങ​ളി​ലാ​ണ് ഇ​തി​ന് മു​ന്‍​പ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. അ​ദാ​ല​ത്തു​ക​ളു​ടെ ന​ട​ത്തി​പ്പ്, സം​ഘാ​ട​നം എ​ന്നി​വ​യു​ടെ ചു​മ​ത​ല ക​ല​ക്ട​ര്‍​മാ​ര്‍​ക്ക് ന​ല്‍​കി പൊ​തു​ഭ​ര​ണ​വ​കു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി.

Related posts

Leave a Comment