അ​ന​വ​സ​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ള്‍; പി.​എം.​എ. സ​ലാം ത​ല​വേ​ദ​ന​യെ​ന്ന് ലീ​ഗ് നേ​താ​ക്ക​ള്‍

കോ​ഴി​ക്കോ​ട്: മു​സ്‌ലിം ലീ​ഗ് -സ​മ​സ്ത ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ത​ല​വേ​ദ​ന​യാ​യി മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം​എ. ​സ​ലാം. സ​ലാം ന​ട​ത്തു​ന്ന അ​ന​വ​സ​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ള്‍ ലീ​ഗ് -സ​മ​സ്ത ബ​ന്ധ​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​ക്കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

സ​മ​സ്ത​യി​ലെ ഒ​രു വി​ഭാ​ഗ​ത്തെ അ​ട​ര്‍​ത്തി​യെ​ടു​ത്ത് ന്യൂ​ന പ​ക്ഷ വോ​ട്ടു​ക​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​ന്‍ സി​പി​എം കി​ണ​ഞ്ഞു ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ലാ​മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​സ്താ​വ​ന​ക​ളെ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗം ക​രു​തു​ന്ന​ത്.ലീ​ഗും സ​മ​സ്ത​യി​ലെ ഒ​രു വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യ്ക്ക് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പു​റ​ത്തു​വ​ന്ന​തി​നുശേ​ഷം ശ​മ​ന​മു​ണ്ടാ​യി​രു​ന്നു.

മാ​ത്ര​മ​ല്ല ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​മ​ര്‍​ശി​ച്ച സം​ഭ​വ​ത്തി​ല്‍ സ​മ​സ്ത ലീ​ഗി​നൊ​പ്പം നി​ല്‍​ക്കു​ന്ന നി​ല​പാ​ടാ​ണു സ്വീ​ക​രി​ച്ച​ത്.ഇ​തി​നി​ടെ​യാ​ണ് സ​മ​സ്ത അ​ധ്യ​ക്ഷ​ൻ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ​ക്കെ​തി​രാ​യ പി​.എം.​എ. സ​ലാ​മി​ന്‍റെ പ​രോ​ക്ഷ​വി​മ​ർ​ശ​നം വി​വാ​ദ​മാ​യ​ത്. സാ​ദി​ഖ​ലി ത​ങ്ങ​ൾ അ​നു​ഗ്ര​ഹി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട് ജ​യി​ച്ച​പ്പോ​ൾ മ​റ്റൊ​രു നേ​താ​വ് അ​നു​ഗ്ര​ഹി​ച്ച ഡോ. ​പി. സ​രി​ൻ മൂ​ന്നാ​മ​താ​യെ​ന്നും മു​സ്‌ലിം സ​മു​ദാ​യം ആ​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​യെ​ന്നു​മാ​യി​രു​ന്നു പ​രാ​മ​ർ​ശം.

പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് ജ​യ​ത്തി​നു പി​ന്നാ​ലെ കു​വൈ​ത്തി​ൽ സ​ലാം ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണു വി​വാ​ദ​മാ​യ​ത്. പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ സ​ലാ​മി​നെ​തി​രേ സം​യു​ക്ത പ്ര​സ്താ​വ​ന​യു​മാ​യി സ​മ​സ്ത നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. സ​മ​സ്ത​യു​ടെ പ​ണ്ഡി​ത​രെ അ​പ​മാ​നി​ക്കാ​ൻ സ​ല​ഫി ആ​ശ​യ​ക്കാ​ര​നാ​യ പി.​എം.​എ. സ​ലാം ലീ​ഗി​നെ മ​റ​യാ​ക്കു​ന്നെ​ന്നും ഇ​ത്ത​രം ശ്ര​മ​ങ്ങ​ളെ ചെ​റു​ത്തു​തോ​ൽ​പി​ക്കു​മെ​ന്നു​മാ​യി​രു​ന്നു പ്ര​സ്താ​വ​ന.

‌ഇ​തോ​ടെ​യാ​ണ് പി.​എം.​എ. സ​ലാം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്നത്.​ താ​ൻ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളെ ഉ​ദ്ദേ​ശി​ച്ച​ല്ല അ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. സ​രിനെ ​അ​നു​ഗ്ര​ഹി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഉ​ദ്ദേ​ശി​ച്ചാ​ണ് ത​ന്‍റെ പ്ര​സ്താ​വ​ന എ​ന്നും മ​റി​ച്ചു​ള്ള വാ​ദം മു​ത്തു​ക്കോ​യ ത​ങ്ങ​ളെ അ​പ​മാ​നി​ക്കാ​ൻ ആ​ണെ​ന്നും​ സ​ലാം കൂ​ട്ടി​ച്ചേ​ര്‍​ത്തു.​

ജി​ഫ്രിത​ങ്ങ​ളെ പ​രി​ഹ​സി​ച്ചെ​ന്ന ആ​രോ​പ​ണം സ​ലാംത​ന്നെ നി​ഷേ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും​ സ​മ​സ്ത​യും മു​സ്‌ലിം ലീ​ഗും ഒ​ന്നി​ച്ചു​പോ​ക​ണ​മെ​ന്ന ല​ക്ഷോ​പ​ല​ക്ഷം പേ​രു​ടെ വി​കാ​രം മാ​നി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് പി.​കെ.​കുഞ്ഞാ​ലി​ക്കുട്ടിയും രം​ഗ​ത്തെ​ത്തി. പ​ക്ഷെ ഇ​പ്പോ​ഴും സ​മ​സ്ത നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ ത​ന്നെ​യാ​ണ്. ഇ​ത് ആ​ദ്യ​മാ​യ​ല്ല സ​മ​സ്ത​ക്കെ​തി​രേ സ​ലാം പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് സ​മ​സ്ത നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

  • സ്വ​ന്തം ലേ​ഖ​ക​ന്‍

Related posts

Leave a Comment