ക​ള​മ​ശേ​രി അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ കൊ​ല​പാ​ത​കം; സു​ഹൃ​ത്താ​യ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ജീ​വ​ന​ക്കാ​ര​നും യു​വ​തി​യും അ​റ​സ്റ്റി​ൽ; കൊ​ല ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഡം​ബ​ൽ കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച്

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ലെ അ​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ലെ താ​മ​സ​ക്കാ​രി പെ​രു​മ്പാ​വൂ​ര്‍ കോ​രോ​ത്തു​കു​ടി വീ​ട്ടി​ല്‍ ജെ​യ്‌​സി എ​ബ്ര​ഹാം (55) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. തൃ​ക്കാ​ക്ക​ര മൈ​ത്രി​പു​രം റോ​ഡ് സ്വ​ദേ​ശി​യും ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ജീ​വ​ന​ക്കാ​ര​നു​മാ​യ ഗി​രീ​ഷ് ബാ​ബു (42), എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ ഏ​രൂ​ര്‍ ക​ല്ലു​വി​ള വീ​ട്ടി​ല്‍ ഖ​ദീ​ജ എ​ന്ന പ്ര​ബി​ത (42) എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ല​പ്പെ​ട്ട ജെ​യ്‌​സി​യു​ടെ സു​ഹൃ​ത്ത് കൂ​ടി​യാ​ണ് ഗി​രീ​ഷ്.

ഗി​രീ​ഷ് ബാ​ബു​വി​ന്‍റെ പെ​ണ്‍ സു​ഹൃ​ത്താ​ണ് ഖ​ദീ​ജ. ഇ​രു​വ​രു​ടെ​യും പൊ​തു സു​ഹൃ​ത്താ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട ജെ​യ്‌​സി. ജെ​യ്‌​സി​യു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് ഗി​രീ​ഷ് ബാ​ബു ഖ​ദീ​ജ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ഗി​രീ​ഷ് ബാ​ബു​വും ഖ​ദീ​ജ​യും ക്ര​മേ​ണ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു.

കൊ​ല ന​ട​ത്തി​യ​ത് സ്വ​ര്‍​ണ​വും പ​ണ​വും മോ​ഷ്ടി​ക്കാ​ന്‍
ജെ​യ്‌​സി​യു​ടെ സ്വ​ര്‍​ണ​വും പ​ണ​വും മോ​ഷ്ടി​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്ന് പ്ര​തി​ക​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം ര​ണ്ടു മാ​സം നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ള്‍ കൊ​ല ന​ട​ത്തി​യ​ത്. ഖ​ദീ​ജ​യു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു കൊ​ല ആ​സൂ​ത്ര​ണം ചെ​യ്ത​ത്. കൊ​ല ന​ട​ത്തി​യ ശേ​ഷം ര​ക്ഷ​പെ​ടേ​ണ്ട വ​ഴി​ക​ളെ​ക്കു​റി​ച്ചെ​ല്ലാം വ്യ​ക്ത​മാ​യ ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്നു.

അ​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ഗി​രീ​ഷ് കു​മാ​റി​ന് ശ​മ്പ​ളം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ണ്‍ ആ​പ്പ് വ​ഴി​യും ക്രെ​ഡി​റ്റ് കാ​ര്‍​ഡി​ലൂ​ടെ​യും മ​റ്റും വ​ലി​യൊ​രു തു​ക​യു​ടെ ക​ട​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ള്‍. റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ബി​സി​ന​സി​ലൂ​ടെ ജെ​യ്‌​സി​യു​ടെ പ​ക്ക​ല്‍ വ​ന്‍ തു​ക ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. അ​തി​നു​വേ​ണ്ടി ര​ണ്ട് മാ​സം മു​ന്നേ ഇ​രു​വ​രും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി പ​ദ്ധ​തി ത​യാ​റാ​ക്കി. കൊ​ല​യ്ക്ക് മു​ന്നോ​ടി​യാ​യി ഗി​രീ​ഷ് ബാ​ബു ര​ണ്ടു​വ​ട്ടം ട്ര​യ​ല്‍ ന​ട​ത്തി ജെ​യ്‌​സി​യു​ടെ ഫ്‌​ളാ​റ്റി​ന്‍റെ സ​മീ​പം വ​രെ വ​ന്നു​പോ​യി​രു​ന്നു.

എം​സി​എ ബി​രു​ദ​ധാ​രി​യാ​യ ഇ​യാ​ള്‍ സി​സി​ടി​വി ഇ​ല്ലാ​ത്ത വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് കൃ​ത്യ​മാ​യ പ്ലാ​നിം​ഗ് ന​ട​ത്തി​യാ​ണ് കൃ​ത്യം ന​ട​പ്പി​ലാ​ക്കി​യ​ത്. 17ന് ​രാ​വി​ലെ സ​ഹോ​ദ​ര​ന്‍റെ ബൈ​ക്കി​ല്‍ കാ​ക്ക​നാ​ട് എ​ന്‍​ജി​ഒ കോ​ട്ടേ​ഴ്‌​സി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ല്‍​നി​ന്നും ഗി​രീ​ഷ് ബാ​ബു പ​ല വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഉ​ണി​ച്ചി​റ പൈ​പ്പ് ലൈ​ന്‍ റോ​ഡി​ല്‍ എ​ത്തി. അ​വി​ടെ​നി​ന്ന് ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ള്‍ മാ​റി ക​യ​റി ജെ​യ്‌​സി​യു​ടെ ഫ്‌​ളാ​റ്റി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി​യി​ല്‍ മു​ഖം പ​തി​യാ​തി​രി​ക്കാ​ന്‍ ഹെ​ല്‍​മ​റ്റ് ധ​രി​ച്ചാ​യി​രു​ന്നു സ​ഞ്ചാ​രം. തു​ട​ര്‍​ന്ന് 10.20ന് ​അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ​ത്തി​യ പ്ര​തി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന മ​ദ്യം ജെ​യ്‌​സി​യു​മൊ​ത്ത് ക​ഴി​ക്കു​ക​യും മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​യി​രു​ന്ന ജെ​യ്‌​സി ക​ട്ടി​ലി​ല്‍ കി​ട​ന്ന സ​മ​യം പ്ര​തി ബാ​ഗി​ല്‍ ക​രു​തി​യി​രു​ന്ന ഡം​ബ​ല്‍ എ​ടു​ത്ത് ജ​യ്‌​സി​യു​ടെ ത​ല​യ്ക്ക് പ​ല​വ​ട്ടം അ​ടി​ച്ചു.

നി​ല​വി​ളി​ക്കാ​ന്‍ ശ്ര​മി​ച്ച ജ​യ്‌​സി​യു​ടെ മു​ഖം ത​ല​യി​ണ വ​ച്ച് അ​മ​ര്‍​ത്തി​പ്പി​ടി​ച്ചു. തു​ട​ര്‍​ന്ന് മ​ര​ണം ഉ​റ​പ്പാ​ക്കി​യ പ്ര​തി മ​ര​ണം ബാ​ത്‌​റൂ​മി​ല്‍ തെ​ന്നി വീ​ണ് പ​രി​ക്കേ​റ്റാ​ണ് എ​ന്നു വ​രു​ത്താ​നാ​യി ബോ​ഡി വ​ലി​ച്ചു​നി​ല​ത്തി​ട്ട് ബാ​ത്‌​റൂ​മി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നു ശേ​ഷം ശ​രീ​ര​ത്തെ ര​ക്തം ക​ഴു​കി ക​ള​ഞ്ഞ് ആ ​സ​മ​യം പ്ര​തി ധ​രി​ച്ചി​രു​ന്ന ഷ​ര്‍​ട്ട് മാ​റി പ്ര​തി ബാ​ഗി​ല്‍ ക​രു​തി​യി​രു​ന്ന മ​റ്റൊ​രു വ​സ്ത്രം ധ​രി​ച്ച് ജ​യ്‌​സി​യു​ടെ കൈ​ക​ളി​ല്‍ ധ​രി​ച്ചി​രു​ന്ന ര​ണ്ട് സ്വ​ര്‍​ണ വ​ള​ക​ളും ജെ​യ്‌​സി​യു​ടെ ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​വ​ര്‍​ന്ന് ഫ്ളാ​റ്റി​ന്‍റെ വാ​തി​ല്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച് പു​റ​ത്ത് നി​ന്ന് പൂ​ട്ടി​യ​ശേ​ഷം ഈ ​താ​ക്കോ​ലു​മാ​യും പ്ര​തി മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റി വീ​ണ്ടും പൈ​പ്പ് ലൈ​ന്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തി അ​വി​ടെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കും എ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​യാ​ള്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തു​പോ​ലെ സ്വ​ര്‍​ണ​മോ പ​ണ​മോ ഇ​വി​ടെ​നി​ന്ന് ല​ഭി​ച്ചി​ല്ല. ര​ണ്ടു പ​വ​ന്‍റെ ര​ണ്ടു വ​ള​ക​ളും ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മാ​ത്ര​മാ​ണ് ഇ​വി​ടെ​നി​ന്ന് ക​വ​ര്‍​ച്ച ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ത്. അ​തി​നു ശേ​ഷം വി​ദ​ഗ്ദ​മാ​യി പ്ര​തി ഇ​വി​ടെ​നി​ന്ന് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ബൈ​ക്ക് മ​റ്റൊ​രി​ട​ത്താ​ണ് വ​ച്ചി​രു​ന്ന​ത്. കൊ​ല​യ്ക്കു ശേ​ഷം ബൈ​ക്ക് വ​ച്ച സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നെ​ത്തി ബൈ​ക്കെ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നി​ര്‍​ണാ​യ​ക​മാ​യ​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍
ഈ ​മാ​സം 17 ന് ​രാ​വി​ലെ 10.20ന് ​അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​നു മു​ന്നി​ലെ റോ​ഡി​ലൂ​ടെ ഹെ​ല്‍​മ​റ്റ് ധ​രി​ച്ച യു​വാ​വ് ന​ട​ന്നു പോ​കു​ന്ന ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. 12.50 ന് ​ഇ​യാ​ള്‍ തി​രി​കെ പോ​കു​മ്പോ​ഴും ഹെ​ല്‍​മ​റ്റ് ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​സ​മ​യം ആ​ദ്യം ധ​രി​ച്ചി​രു​ന്ന ടി​ഷ​ര്‍​ട്ട് മാ​റ്റി മ​റ്റൊ​രു നി​റ​ത്തി​ലു​ള്ള ടി ​ഷ​ര്‍​ട്ട് ധ​രി​ച്ച​താ​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

കാ​ന​ഡ​യി​ലു​ള്ള ജെ​യ്‌​സി​യു​ടെ മ​ക​ള്‍ അ​മ്മ​യെ ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ട് കി​ട്ടാ​തെ വ​ന്ന​തോ​ടെ സ​മീ​പ​വാ​സി​യെ വി​വ​രം അ​റി​യി​ച്ചു. ഇ​യാ​ള്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യ​ച്ച​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജെ​യ്‌​സി​യെ ശു​ചി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​ല​യി​ല്‍ പ​ത്തോ​ളം മു​റി​വു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

മു​ഖം വി​കൃ​ത​മാ​ക്കി​യി​രു​ന്നു. ത​ല​യ്‌​ക്കേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. തു​ട​ര്‍​ന്ന് കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.അ​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ല്‍ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ന്‍ ഇ​ല്ലാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​രു ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ പോ​ലീ​സി​ന് ല​ഭി​ക്കു​ക​യു​ണ്ടാ​യി. അ​ത് ഗി​രീ​ഷ്‌​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പേ​രി​ലു​ള്ള​താ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ക​ള​മ​ശേ​രി പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ്ടി​ച്ച സ്വ​ര്‍​ണം ഇ​യാ​ള്‍ വി​ല്പ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നു ശേ​ഷം ഇ​ടു​ക്കി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ത​ങ്ങി​യാ​ണ് പ്ര​തി ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു.മ​റ്റാ​രു​ടെ​യെ​ങ്കി​ലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അ​ന്വേ​ഷ​ണംകൊ​ല​യ്ക്കു പി​ന്നി​ല്‍ മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണ്.

പ്ര​തി​ക​ളു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തു​ട​ര്‍​ന്ന് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഉ​ച്ച​യ്ക്കു ശേ​ഷം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സം​ഭ​വ​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്നു​ണ്ട്. തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.‍

  • സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment