മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മെറീന മൈക്കിള്‍ കുരിശിങ്കൾ. സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് മെറീന കടന്നു വരുന്നതും ശ്രദ്ധ നേടുന്നതുമെല്ലാം. മോഡലിംഗിലൂടെ സിനിമയിലെത്തിയ മെറീന ഇന്ന് മലയാളത്തിലെ സജീവ സാന്നിധ്യമാണ്. നായികയായും സഹനടിയായുമെല്ലാം മെറീന അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മെറീന.
ഇപ്പോഴിതാ അഭിനയത്തിനിടെ തന്നെ ഒരു നടന് ചുംബിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മെറീന. ഒരു അഭിമുഖത്തിലാണ് അതേക്കുറിച്ച് മെറീന സംസാരിക്കുന്നത്. ഏറ്റവും എംബാരസിംഗ് (ലജ്ജാകരമായ) ആയ നിമിഷം ഏതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മെറീന. സഹതാരത്തില്‍ നിന്നുമുണ്ടായ അപ്രതീക്ഷിതമായ ചുംബനം. സീനിന് ഇടയില്‍ വച്ചായിരുന്നു.
ഏതാണ് സിനിമയെന്ന് പറയില്ല. ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അണ്‍കംഫര്‍ട്ടബിള്‍ ആയിരുന്നില്ല, പക്ഷെ അപ്രതീക്ഷിതമായിരുന്നു. സീന്‍ കംപോസ് ചെയ്ത് വന്നപ്പോള്‍ സംഭവിച്ചതാണ്- മെറീന പറഞ്ഞു.തന്റെ സ്കൂള്‍ കാലത്തെക്കുറിച്ചും മെറീന അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സ്കൂളില്‍ വളരെ മോശം ഓര്‍മകളാണുള്ളത്.
സ്കൂള്‍ കാലത്തും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. കൂടെയുള്ള കുട്ടികളും ടീച്ചേഴ്സും കുറ്റം പറയുമ്പോള്‍ ഞാന്‍ ചിരിക്കുമായിരുന്നു. കുറ്റം ചെയ്തില്ലെങ്കിലും ഞാന്‍ ചിരിക്കും. ആ ചിരി ഇപ്പോള്‍ എന്റെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഞാന്‍ ചെയ്തിട്ടില്ലെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വയ്യാത്തതു കൊണ്ടാണ്.
അതിനുള്ള ഊര്‍ജം എനിക്ക് ഇല്ലാത്തതിനാലാണ് ചിരിക്കുന്നത്. ഇപ്പോള്‍ വീട്ടുകാരുമായുള്ള ബന്ധത്തിലും റിലേഷന്ഷിപ്പിലുമെല്ലാം അതൊരു പ്രശ്നമായി മാറിയിട്ടുണ്ട്. നമ്മുടെ കാര്യങ്ങള്‍ നമ്മള് ക്ലിയര്‍ ചെയ്യാതെ വിടുന്ന ആ മെന്റാലിറ്റി എനിക്ക് തന്നത് സ്കൂള്‍ ടൈമാണ്.
പ്ലസ് ടുവില്‍ പഠിക്കുന്ന സമയം വരെ ഞാന്‍ മുടി വല്ലാതെ ചീകി വലിച്ചു കെട്ടുകയും ശേഷം ഒരു തട്ടമിട്ടിട്ടാണ് നടക്കാറുണ്ടായിരുന്നത്.
അന്നൊക്കെ മുടി എനിക്ക് ഇന്‍സെക്യൂരിറ്റി ഫീലാണ് തന്നിരുന്നത്. സ്കൂളില്‍ പഠിക്കുമ്പോള്‍ പലരും ചുരുളി എന്ന് വിളിച്ച് എന്നെ കളിയാക്കുമായിരുന്നു. മുടിയില്‍ ഇഷ്ടപ്പെടുന്ന ഒരു ഫാക്ടറും ഇല്ലായിരുന്നു. അമ്മ നല്ലോണം എണ്ണയൊക്കെ ഇട്ട് ചികീ തരും. എന്നാല്‍ അത് അഴിച്ചിട്ട് കഴിഞ്ഞാല്‍ ചുരുണ്ട് ഇങ്ങനെ കിടക്കും- മറീന പറഞ്ഞു.