വഴിയോര കച്ചവടക്കാർ ധാരാളം ഇന്ന് നമ്മുടെ നാട്ടിലുണ്ട്. വഴിയരികിൽ ചോളം വിൽക്കുന്ന രണ്ട് ചെറിയ ആൺകുട്ടികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഴയെപ്പോലും വകവയ്ക്കാതെ അമ്മയെ സഹായിക്കുന്ന കുട്ടികളാണ് ഇന്നത്തെ താരം.
വഴിയോര കച്ചവടക്കാരിയായ അമ്മയെ സഹായിക്കാൻ മഴയത്ത് രണ്ടു കുഞ്ഞു മക്കൾ ഇരിക്കുന്നു. ഇവരുടെ സമീപത്തായി ഒരു കാർ വന്ന നിൽക്കുന്നതു മുതലാണ് വീഡിയോയുടെ തുടക്കം. കാർ അവർക്കരികിൽ നിർത്തിയതോടെ വളരേ പ്രതീക്ഷയോടെ കുട്ടികൾ കാറിനടുത്തേക്ക് ഓടി വരുന്നു. കാറിന്റെ ഗ്ലാസ് തുറന്നതോടെ ഏത് ചോളമാണ് സാർ നിങ്ങൾക്ക് വേണ്ടത്. വലുത് എടുക്കണൊ? ചെറുത് എടുക്കണോ എന്നായി ചോദ്യം. വലിയ ചോളംതന്നെ പോരട്ടേയെന്ന് കാറുകാരൻ ആവശ്യപ്പെട്ടു. അത് കേൾക്കണ്ട താമസം കുഞ്ഞുങ്ങൾ ചോളം എടുക്കാനായി അമ്മയ്ക്കരികിലേക്ക് പോകുന്നതാണ് വീഡിയോ.
കാറുകാരൻ ചോളം വാങ്ങിയ പണം അവർക്ക് കൊടുത്തു. എന്നാൽ ചോളത്തിന്റെ കാശിനേക്കാൾ അധികം പണമാണ് അയാൾ കുട്ടികൾക്ക് നൽകിയത്. തിരികെ ബാലൻസ് പൈസ തരേണ്ടന്നും അയാൾ കുട്ടികളോട് പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോ വൈറലായതോടെ അമ്മയെ സഹായിക്കാൻ കാണിച്ച ആ കുഞ്ഞുങ്ങളുടെ മനസിനെ എല്ലാവരും പ്രശംസിച്ചു. ഒപ്പം പണം കുട്ടികൾക്ക് കൊടുത്ത കാറുകാരനെയും അഭിനന്ദിക്കാൻ ആളുകൾ മറന്നില്ല.