കോട്ടയം: 39-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിനുള്ള (16 വയസിന് താഴെ) കേരള ആണ്‍കുട്ടികളുടെ ടീമിനെ മിലൻ ജോസും പെണ്‍കുട്ടികളുടെ ടീമിനെ ദിയ ബിജുവും നയിക്കും. മാസം 29 മുതൽ ഡിസംബർ 5 വരെ കോൽക്കത്തയിലാണ് ചാന്പ്യൻഷിപ്പ് നടക്കുന്നത്.
കോട്ടയം മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസിലെ വിദ്യാർഥിയാണ് മിലൻ ജോസ് മാത്യു. കോഴിക്കോട് സിൽവർ ഹിൽ എച്ച്എസ്എസിലെ വിദ്യാർഥിനിയാണ് ദിയ ബിജു.
ആണ്‍കുട്ടികളുടെ ടീമിനെ ഡോ. പ്രിൻസ് കെ. മറ്റം പരിശീലിപ്പിക്കും. നിഖിൽ തോമസാണ് മാനേജർ. മനോജ് സേവ്യറാണ് പെണ്‍കുട്ടികളുടെ ടീമിന്റെ പരിശീലകൻ. എച്ച്.എസ്. രഹ്ന മാനേജരുമാകും.
കേരള ടീം ആണ്‍കുട്ടികൾ
മിലൻ ജോസ് മാത്യു (ക്യാപ്റ്റൻ), അഭിഷേക് ആർ. പ്രദീപ്, ടി. ആശ്രയ് ടി, അർഷൽ മുഹമ്മദ്, എ.എസ്. അദ്വൈത്, പി.കെ. വിശാൽ, മുഹമ്മദ് സിനാൻ, എസ്. ആഷിക്ക്, ജേക്ക് ജോണ്‍ കോശി, നൈജൽ ജേക്കബ്, കണ്ണൻ സുഗുണൻ.
പെണ്‍കുട്ടികൾ
ദിയ ബിജു (ക്യാപ്റ്റൻ), ക്ലൗഡിയ ഒണ്ടൻ, കെ. ആർതിക, ടി. വൈഘ, അഞ്ജു എ. ജോസഫ്, സുഭദ്ര ജയകുമാർ, ഗംഗ രാജഗോപാൽ, ലിയ മരിയ , അന്ന റോസ് ഷിജു, ബ്രിസ ബിനു, അയന മറിയം ഫിലിപ്പ്, ഇ.എസ്. അനന്യ മോൾ.