ആളുകളുടെ ഭാഗ്യം തെളിയാന്‍ ഒരൊറ്റ നിമിഷം മതിയെന്ന് പറയുന്നത് എത്ര ശരിയാണ്. പാക്കിസ്ഥാനിലെ ഏതോ ഒരു കുഗ്രാമത്തില്‍ ചായയടിച്ചുകൊണ്ടിരുന്ന നീലക്കണ്ണുള്ള സുന്ദരന്‍ പയ്യന് ഇനി മോഡലിംഗ് രംഗത്തേക്ക്. പാക് ചായക്കടക്കാരന് അര്‍ഷാദ് ഖാനാണ് ലോട്ടറിയടിച്ചത്. ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡ് ഫിറ്റിന് ഡോട്ട് പികെയാണ് അര്‍ഷാദുമായി കരാറുണ്ടാക്കിയിരിക്കുന്നത്. ഇസ്ലാമാബാദിലെ സുന്ദര്‍ ബസാറില്‍ ചായക്കട നടത്തുന്നയാളാണ് അര്‍ഷാദ്. വയസ്സ് പതിനെട്ട്. സ്വദേശം മര്‍ദാന്‍.
അര്‍ഷാദിന് മുമ്പ് പഴം വില്‍പ്പനയായിരുന്നു ജോലി. മൂന്ന് മാസം മുമ്പാണ് ചായവില്‍പ്പന ആരംഭിച്ചത്. നീല ഷര്‍ട്ടിട്ട് ചായ തയ്യാറാക്കുന്ന അര്‍ഷാദിന്റെ ചിത്രമാണ് ലോകപ്രശസ്തമാക്കിയത്. ഇസ്ലാമാബാദിലെ ഫോട്ടോഗ്രാഫറായ ജിയാ അലിയുടേതാണ് ചിത്രം. ഒക്ടോബര്‍ പതിനാലിന് ജിയാ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെ ചിത്രം വൈറലായി.
25 വര്‍ഷമായി അര്‍ഷാദിന്റെ കുടുംബം ഇസ്ലാമാബാദിലാണ് താമസം. നാണംകുണുങ്ങിയാണ്. ‘എല്ലാവര്ക്കും നന്ദി’ എന്നുമാത്രമാണ് ലോകപ്രശസ്തനായതില്‍ അര്‍ഷാദിന് പറയാനുള്ളത്. മോഡലിങ്ങിലും അഭിനയത്തിലും താല്‍പ്പര്യമുണ്ടെന്ന് അര്‍ഷാദ് പറഞ്ഞതായും ജിയാ പറയുന്നു. ചായക്കടക്കാരന് എന്ന് വിളിക്കുന്നതില്‍ തനിക്ക് ഒരു പരിഭവമില്ലെന്നും യുവാവ് പ്രതികരിച്ചതായി ഫോട്ടോഗ്രാഫര്‍ തന്റെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ കൂട്ടിചേര്‍ത്തു. ഇന്ത്യയിലെ സുന്ദരിമാരെ ആകര്‍ഷിക്കാന്‍ ഇയാളെ അയയ്ക്കണമെന്നുവരെ ആളുകള്‍ കമന്റു ചെയ്യുകയുകയുണ്ടായി.