ഇ​നി​മു​ത​ൽ ഗം​ഗാ​വ​തി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ‘അ​ഞ്ജ​നാ​ദ്രി’ എ​ന്നും മു​നീ​റാ​ബാ​ദ് “ഹു​ളി​ഗ​മ്മാ ദേ​വി’ എ​ന്നും അ​റി‍​യ​പ്പെ​ടും; ക​ർ​ണാ​ട​ക​യി​ലെ 3 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​ര് മാ​റും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മൂ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​രു​മാ​റ്റാ​ൻ ശി​പാ​ർ​ശ. കൊ​പ്പാ​ൾ ജി​ല്ല​യി​ലെ ഗം​ഗാ​വ​തി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പേ​ര് “അ​ഞ്ജ​നാ​ദ്രി’ എ​ന്നാ​ക്കും.

സ്റ്റേ​ഷ​ന​ടു​ത്തു​ള്ള അ​ഞ്ജ​നാ​ദ്രി മ​ല ഹ​നു​മാ​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​ണെ​ന്നാ​ണു വി​ശ്വാ​സി​ക​ൾ ക​രു​തു​ന്ന​ത്. ഇ​വി​ടം തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നു കു​റേ​ക്കാ​ല​മാ​യി ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഹം​പി​ക്ക​ടു​ത്താ​ണ് അ​ഞ്ജ​നാ​ദ്രി മ​ല.

കൊ​പ്പാ​ളി​ലെ​ത​ന്നെ മു​നീ​റാ​ബാ​ദ് സ്റ്റേ​ഷ​ന്‍റെ പേ​ര് “ഹു​ളി​ഗ​മ്മാ ദേ​വി’ എ​ന്നും ബ​ല്ലാ​രി​യി​ലെ ബാ​ണാ​പു​ര സ്റ്റേ​ഷ​ന്‍റെ പേ​ര് “മ​ഹാ​ത്മാ​ഗാ​ന്ധി’ എ​ന്നു​മാ​ക്കാ​നാ​ണു ശി​പാ​ർ​ശ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​പാ​ർ​ശ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കു സ​മ​ർ​പ്പി​ച്ച​താ​യി വ്യ​വ​സാ​യ​മ​ന്ത്രി എം.​ബി. പാ​ട്ടീ​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment