മിയാമി: അമേരിക്കൻ എയർലൈൻസിൽ ദീർഘകാലം പ്രവർത്തിച്ച പൈലറ്റിന്റെ വിടവാങ്ങൽയാത്ര സമൂഹമാധ്യമങ്ങളിൽ തരംഗമായി. മിയാമിയിലേക്കുള്ള അദ്ദേഹത്തിന്റെ അവസാനത്തെ പറക്കലിൽ സഹപൈലറ്റ് ആയി കൂടെയുണ്ടായിരുന്നത് മകളായിരുന്നു.
പറക്കലിനിടെ വിമാനത്തിന്റെ കോക്ക്പിറ്റിൽ വച്ച് അദ്ദേഹം തന്റെ സേവനകാലയളവിലെ പ്രധാനപ്പെട്ട അനുഭവങ്ങൾ യാത്രക്കാരുമായി പങ്കുവച്ചു. “ഇത് അമേരിക്കൻ എയർലൈൻസിലെ എന്റെ അവസാന ദിവസമാണ്…11,835 ദിവസം ഞാൻ വൈമാനികനായി പ്രവർത്തിച്ചു.
ഇനി വിശ്രമിക്കാൻ സമയമായി’- പൈലറ്റ് പറഞ്ഞു. സഹപൈലറ്റായ മകൾക്കു പുറമെ അദ്ദേഹത്തിന്റെ മറ്റു കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും കാബിൻ ക്രൂ അംഗങ്ങളും ഈസമയം ഒപ്പമുണ്ടായിരുന്നു. ഏവിയേഷൻ ഫോർ ഏവിയേറ്റേഴ്സ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. ആയിരക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്കു ലഭിച്ചു.