തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അധികം ചര്‍ച്ചയായ വിഷയമാണ് രശ്മിക മന്ദാനയുടെ പ്രണയം. താരം വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വരാൻ തുടങ്ങിയിട്ടു നാളുകളായി. എന്നാല്‍, ഈ വിഷയത്തില്‍ ഇരുവരും പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ടയും രശ്മികയുമായിട്ടുള്ള ലഞ്ച് ഡേറ്റ് ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
ആരാധകരുടെ സംശയങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന. ചെന്നൈയില്‍ നടന്ന പുഷ്പ 2വിലെ കിസിക്ക് സോംഗിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രശ്മിക തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
റിലേഷിന്‍ഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളാണോ പുറത്തു നിന്നുള്ള ആളാണോ പാര്‍ടണര്‍ എന്ന ചോദ്യത്തിന് “എല്ലാവര്ക്കും തെരിഞ്ച വിഷയം താ’ എന്നായിരുന്നു രശ്മിക നല്കിയ മറുപടി. നിങ്ങള്‍ക്ക് അറിയേണ്ട മറുപടി ഇതാണെന്ന് അറിയാമെന്നുമാണ് രശ്മിക ചിരിച്ചുകൊണ്ട് പറഞ്ഞത്.
അടുത്തിടെ വിജയ് ദേവരകൊണ്ട തന്റെ ആല്‍ബം പാട്ടായ സാഹിബയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ താന്‍ സിംഗിള്‍ അല്ലെന്ന് പറഞ്ഞിരുന്നു. താന്‍ ഒരാളുമായി ഡേറ്റിംഗിലാണെന്നും എനിക്ക് 35 വയസായി തീര്‍ച്ചയായും ഒരു പങ്കാളി ഉണ്ടെന്നും നടന് വെളിപ്പെടുത്തിയിരുന്നു.