സി​നി​മ​യി​ലേ​ക്ക് വ​രു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​ല്ല : ഭാ​ഗ്യ​വും ഇ​വി​ടെ ഒ​രു ഘ​ട​ക​മാ​ണ്; ഐ​ശ്വ​ര്യ ല​ക്ഷ്മി

സി​നി​മ​യി​ൽ എ​ത്തി​യ​തി​നെ കു​റി​ച്ച് ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഞാ​ൻ പ​ഠി​ക്കു​ന്ന സ​മ​യ​ത്തോ പ​ഠി​ച്ചു ക​ഴി​ഞ്ഞോ സി​നി​മ​യി​ലേ​ക്കു വ​രു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല. ആ​ദ്യം സി​നി​മ​യി​ലേ​ക്കു വി​ളി​ച്ച​പ്പോ​ൾ താ​ൽ​പ​ര്യ​മി​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ആ​ദ്യ സി​നി​മ ക​ഴി​യു​ന്ന​തു വ​രെ അ​ഭി​ന​യം എ​ന്നൊ​രു താ​ൽ​പ​ര്യം വ​രു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു.

ന​മ്മു​ടെ ഭാ​ഗ്യ​വും ഇ​വി​ടെ ഒ​രു ഘ​ട​ക​മാ​ണ്. ന​മ്മ​ള്‍ മു​ൻ​പു ചെ​യ്ത സി​നി​മ​ക​ളി​ലെ അ​ഭി​ന​യം ന​ല്ല​താ​ണോ എ​ന്നു നോ​ക്കി​യാ​ണ് അ​ടു​ത്ത സി​നി​മ കി​ട്ടു​ന്ന​ത്. വ​ലി​യൊ​രു താ​രം ആ​കു​ന്ന​തു വ​രെ എ​ല്ലാ​വ​രു​ടെ​യും അ​വ​സ്ഥ ഇ​തു ത​ന്നെ​യാ​ണ്. ഇ​തൊ​ന്നും ന​മു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ​റ്റു​ന്ന കാ​ര്യ​മ​ല്ല.

കാ​സ്റ്റ് ചെ​യ്യു​ന്ന​വ​ർ‍​ക്ക് ന​മ്മ​ളെ ഇ​ഷ്ട​പ്പെ​ട​ണം, ന​മ്മു​ടെ കൂ​ടെ വ​ർ​ക് ചെ​യ്യാ​ൻ ഇ​ഷ്ട​പ്പെ​ട​ണം അ​തി​ന് ന​മു​ക്ക് ഭാ​ഗ്യം കൂ​ടി വേ​ണം. എ​നി​ക്ക് ചെ​യ്യാ​ൻ പ​റ്റു​ന്ന ര​ണ്ടു കാ​ര്യം എ​ന്‍റെ അ​ഭി​ന​യ​വും എ​ങ്ങ​നെ​യാ​ണ് ഒ​രു സെ​റ്റി​ൽ പെ​രു​മാ​റു​ന്ന​തും എ​ന്ന​തു മാ​ത്ര​മാ​ണ് എ​ന്ന് ഐ​ശ്വ​ര്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

Related posts

Leave a Comment