ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നിയു​ടെ മ​ര​ണം: എ​സ്‌സി, എ​സ്ടി വ​കു​പ്പു​ക​ള്‍കൂ​ടി ചേ​ര്‍​ത്തു

പ​ത്ത​നം​തി​ട്ട: ചു​ട്ടി​പ്പാ​റ സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ലെ നാ​ലാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി അ​മ്മു എ.​സ​ജീ​വ് സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ന്‍റെ മു​ക​ളി​ല്‍ നി​ന്നു വീ​ണു മ​രി​ച്ച കേ​സി​ല്‍ പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം.

ഇ​തു വ്യ​ക്ത​മാ​ക്കി പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​റി​നാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​ഹ​പാ​ഠി​ക​ളാ​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍​ക്കെ​തി​രേ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​ന്‍ പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​രു​ന്നു. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്നു രാ​വി​ലെ 11ന് ​അ​വ​സാ​നി​ക്കും. മൂ​ന്നു​പേ​രെ​യും പ​ത്ത​നം​തി​ട്ട ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment