പ​ഠി​പ്പി​ല്ലാ​തെ കി​ട്ടും പ​ദ​വി​യും ല​ക്ഷ​ങ്ങ​ളും! പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​ല്‍​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ വി​ര​മി​ച്ച​ശേ​ഷം മ​രി​ച്ചാ​ല്‍ ഫാ​മി​ലി പെ​ന്‍​ഷ​നി​ല്ല; എ​ന്നാ​ല്‍ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ന് ഫാ​മി​ലി പെ​ന്‍​ഷ​നും അ​ര്‍​ഹ​ത​യു​ണ്ട്

പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫു​ക​ളി​ലെ ബ​മ്പ​ര്‍ പ്രൈ​സാ​ണ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി, അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി, സ്‌​പെ​ഷ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പോ​സ്റ്റു​ക​ള്‍. ഐ​എ​എ​സ് നേ​ടി വ​ര്‍​ഷ​ങ്ങ​ളു​ടെ സ​ര്‍​വീ​സി​ലൂ​ടെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പ​ദ​വി​യി​ലെ​ത്തു​ന്ന​വ​രു​ടെ ശ​മ്പ​ള​ത്തി​നു തു​ല്യ​മാ​ണ് മ​ന്ത്രി​മാ​രു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​രു​ടെ ശ​മ്പ​ളം.

നി​ല​വി​ലി​ത് ഏ​ക​ദേ​ശം 1,07,800- 1,60,000 രൂ​പ വ​രെ വ​രും. ഏ​റ്റ​വും കു​റ​വ് പാ​ച​ക​ക്കാ​ര​നാ​ണ്- ഇ​വ​ര്‍​ക്ക് കി​ട്ടും 50,200 രൂ​പ വ​രെ. 70,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് യാ​ത്ര​യ്ക്ക് ഫ​സ്റ്റ് ക്ലാ​സ് ട്രെ​യി​ന്‍ ടി​ക്ക​റ്റ് നി​ര​ക്കി​ൽ ടി​എ ല​ഭി​ക്കും. 77,000 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണെ​ങ്കി​ല്‍ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കും എ​ഴു​തി​യെ​ടു​ക്കാം.

ഇ​പ്പോ​ഴ​ത്തെ സ​ര്‍​ക്കാ​രി​ല്‍ 362 സ്റ്റാ​ഫു​ക​ളേ ഉ​ള്ളൂ​വെ​ന്ന​ത് ആ​ശ്വാ​സം. ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ല്‍ 623 പേ​രാ​ണ് വി​വി​ധ മ​ന്ത്രി​മാ​രു​ടെ സ്റ്റാ​ഫി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് നി​യ​മ​നം ലോ​ട്ട​റി​യാ​ണ്. മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന കാ​ലം ഭാ​ഗ്യ​ലോ​ട്ട​റി കൂ​ടെ​യു​ണ്ടാ​കും. ഏ​ഴ് ശ​ത​മാ​നം ഡി​എ, 10 ശ​ത​മാ​നം എ​ച്ച്ആ​ര്‍​എ, മെ​ഡി​ക്ക​ല്‍ റീ ​ഇം​പേ​ഴ്സ്മെ​ന്‍റ്, ക്വാ​ര്‍​ട്ടേ​ഴ്സ് എ​ന്നു വേ​ണ്ട ഉ​ന്ന​ത സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും കി​ട്ടും. നി​ശ്ചി​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യൊ​ന്നും വേ​ണ്ട​താ​നും.

പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​ല്‍​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ വി​ര​മി​ച്ച​ശേ​ഷം മ​രി​ച്ചാ​ല്‍ ഫാ​മി​ലി പെ​ന്‍​ഷ​നി​ല്ല. എ​ന്നാ​ല്‍ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ന് ഫാ​മി​ലി പെ​ന്‍​ഷ​നും അ​ര്‍​ഹ​ത​യു​ണ്ട്. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 1,250 പേ​ര്‍ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് പെ​ന്‍​ഷ​നും മെ​ഡി​ക്ക​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് അ​ട​ക്കം ആ​നു​കൂ​ല്യ​ങ്ങ​ളും പ​റ്റു​ന്നു. 1994ന് ​മു​മ്പു​വ​രെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫു​ക​ള്‍​ക്ക് പെ​ന്‍​ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കെ. ​ക​രു​ണാ​ക​ര​ന്‍ മു​ഖ്യ​മ​ന്ത്രി ആ​യി​രി​ക്കെ 1994 സെ​പ്റ്റം​ബ​ര്‍ 23 നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

മ​ന്ത്രി​സ്ഥാ​നം ഒ​രു വാ​ഴ്ച​ക്കാ​ല​മാ​ണ്. മ​ന്ദി​രം സ​ദ്യ, യാ​ത്ര, വ​സ്ത്രം എ​ന്നി​വ​യി​ലൊ​ന്നും ഒ​തു​ങ്ങു​ന്ന​ത​ല്ല ആ​ര്‍​ഭാ​ടം. മ​ന്ത്രി​യാ​യി​രി​ക്കെ കെ.​കെ. ശൈ​ല​ജ 27,000 രൂ​പ​യു​ടെ ക​ണ്ണ​ട വാ​ങ്ങി​യ​ത് പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ വി​വാ​ദ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ര ല​ക്ഷം രൂ​പ​യു​ടെ ക​ണ്ണ​ട വാ​ങ്ങി​യ നാ​ലു പേ​ര്‍ കൂ​ടി ആ ​സ​ര്‍​ക്കാ​രി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നു പി​ന്നീ​ട് വെ​ളി​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ചി​കി​ത്സാ ചെ​ല​വി​ന് പ​രി​ധി​യൊ​ന്നു​മി​ല്ല. മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ​ല്ലാം രോ​ഗി​ക​ളോ എ​ന്ന സം​ശ​യി​ച്ചു​പോ​കും വി​ധ​മാ​ണ് ചി​കി​ത്സ​യു​ടെ പേ​രി​ല്‍ വാ​ങ്ങി​യെ​ടു​ക്കു​ന്ന​ത്.

ആ​ശ്രി​ത​രു​ടെ ആ​ശ്വാ​സം

ആ​ശ്രി​ത​നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് മു​ന്‍​പ് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന് രാ​ജി​വ​യ്‌​ക്കേ​ണ്ടി​വ​ന്ന​ത്. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​രി​യും സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​കെ. ശ്രീ​മ​തി​യു​ടെ മ​ക​ന്‍ പി.​കെ. സു​ധീ​ര്‍ ന​മ്പ്യാ​രെ ച​ട്ടം ലം​ഘി​ച്ചു കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​ന്‍റ​ര്‍​പ്രൈ​സ​സ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച കേ​സി​ലാ​യി​രു​ന്നു രാ​ജി.

ഈ ​സ്ഥാ​ന​ത്തേ​ക്കു ശി​പാ​ര്‍​ശ ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​വ​രു​ടെ പ​ട്ടി​ക വെ​ട്ടി​ക്ക​ള​ഞ്ഞു സ്വ​ന്തം നി​ല​യ്ക്കാ​ണു സു​ധീ​റി​നെ നി​യ​മി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തെ​ന്ന് വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ല​ക്ഷ​ങ്ങ​ള്‍ ശ​മ്പ​ള​മു​ള്ള ബ​ന്ധു​നി​യ​മ​ന​ങ്ങ​ളി​ല്‍ ഒ​രു മു​ന്ന​ണി​യും പാ​ര്‍​ട്ടി​യും സ​ര്‍​ക്കാ​രും മോ​ശ​ക്കാ​ര​ല്ല. മു​ന്‍​നി​ര നേ​താ​ക്ക​ളു​ടെ ഭാ​ര്യ​മാ​രെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​യോ​ഗ്യ​യും സീ​നി​യോ​രി​റ്റി​യും മ​റി​ക​ട​ന്നു നി​യ​മി​ച്ച​തി​നു ക​ണ​ക്കി​ല്ല.

പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​നെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ ത​സ്തി​ക​യി​ലും കെ.​വി. വി​ജ​യ​ദാ​സി​ന്‍റെ മ​ക​നെ ഓ​ഡി​റ്റ് വ​കു​പ്പി​ല്‍ എ​ന്‍​ട്രി കേ​ഡ​ര്‍ ത​സ്തി​ക​യി​ലും ഇ​പ്പോ​ഴ​ത്തെ സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ചു. യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് നി​യ​മ​ന​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം. എ.​കെ. ബാ​ല​ന്‍റെ ഭാ​ര്യ​യെ സം​സ്ഥാ​ന ആ​സൂ​ത​ണ ബോ​ര്‍​ഡി​ല്‍ നി​യ​മി​ച്ചു.

ഹൈ​ക്കോ​ട​തി​യി​ലെ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​രു​ടെ നി​യ​മ​ന​ത്തി​ലും ബ​ന്ധു​ക്ക​ള്‍ പ​ല​രാ​ണ്. വീ​ണാ ജോ​ര്‍​ജി​ന്‍റെ സ​ഹോ​ദ​രി പ്ലീ​ഡ​ര്‍. ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ മ​ക​ള്‍ സീ​നി​യ​ര്‍ ഗ​വ. പ്ലീ​ഡ​ര്‍. പി.​വി. ശ്രീ​നി​ജ​ന്‍​ന്‍റെ ഭാ​ര്യ​യും എം. ​ച​ന്ദ്ര​ന്‍റെ മ​ക​നു​മൊ​ക്കെ ഗ​വ. പ്ലീ​ഡ​ര്‍​മാ​ര്‍. മു​ന്തി​യ ശ​മ്പ​ള​വും കാ​റും വ​ലി​യ ആ​നു​കൂ​ല്യ​ങ്ങ​ളും അ​ക​മ്പ​ടി.

ഗോ​പി കോ​ട്ട​മു​റി​ക്ക​ല്‍, സി.​എ​ന്‍. മോ​ഹ​ന​ന്‍, സി.​എം. ദി​നേ​ശ് മ​ണി എ​ന്നി​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഗ​വ. പ്ലീ​ഡ​ര്‍​മാ​രാ​യി. കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ ബ​ന്ധു​വി​നും കി​ട്ടി നി​യ​മ​നം. ഡി​വൈ​എ​ഫ്‌​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ഭാ​ര്യ​യും ടെ​ല്‍​ക് ചെ​യ​ര്‍​മാ​ന്‍റെ ഭാ​ര്യ​യും സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​രാ​യി നി​യ​മ​നം നേ​ടി.

ഹെ​ലി​കോ​പ്ട​റും ഹൈ​ടെ​ക് ബ​സും

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഹെ​ലി​കോ​പ്ട​റി​ല്‍ അ​ധി​കം യാ​ത്ര ചെ​യ്യു​ന്നി​ല്ലെ​ങ്കി​ലും ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന ഹെ​ലി​കോ​പ്റ്റ​റി​ന് മു​ന്നു മാ​സ​ത്തെ വാ​ട​ക 2.4 കോ​ടി രൂ​പ​യാ​ണ് ഈ​യി​ടെ അ​നു​വ​ദി​ച്ച​ത്. ട്ര​ഷ​റി നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വ് വ​രു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് ട്ര​ഷ​റി നി​യ​ന്ത്ര​ണം. മാ​സം 20 മ​ണി​ക്കൂ​ര്‍ പ​റ​ക്കാ​ന്‍ 80 ല​ക്ഷം രൂ​പ​യാ​ണ് ഹെ​ലി​കോ​പ്ട​റി​ന് വാ​ട​ക. അ​തി​ല്‍ കൂ​ടു​ത​ല്‍ പ​റ​ന്നാ​ല്‍ ഓ​രോ മ​ണി​ക്കൂ​റി​നും തൊ​ണ്ണൂ​റാ​യി​രം രൂ​പ അ​ധി​കം ന​ല്‍​ക​ണം.​പൈ​ല​റ്റ് ഉ​ള്‍​പ്പെ​ടെ 11 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ സൗ​ക്യ​മു​ള്ള ഹെ​ലി​കോ​പ്ട​റി​ന്‍റെ പാ​ര്‍​ക്കിം​ഗ് ചാ​ല​ക്കു​ടി​യി​ലാ​ണ്. പാ​ര്‍​ക്കിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്ത് വേ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്താ​ണെ​ങ്കി​ല്‍ പാ​ര്‍​ക്കിം​ഗ് തു​ക കൂ​ടി വേ​ണ​മെ​ന്ന് ഹെ​ലി​കോ​പ്ട​ര്‍ ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ അ​ത് ഉ​പേ​ക്ഷി​ച്ചു.

ന​വ​കേ​ര​ള സ​ദ​സ് കേ​ര​ള പ​ര്യ​ട​ന​ത്തി​ന് ആ​ര്‍​ഭാ​ട ബ​സു​ണ്ടാ​ക്കി​യ​തും ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ബ​സ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തു​മൊ​ക്കെ പ​ഴ​യ കോ​ലാ​ഹ​ലം. ഒ​രേ ബ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​മാ​രും സ​ഹ​മ​ന്ത്രി​മാ​രും ഒ​രു​മി​ച്ചു ന​ട​ത്തി​യ ദേ​ശ​പ​ര്യ​ട​ത്തി​ല്‍ ബ​സി​നു പി​ന്നി​ലെ ആം​ബു​ല​ന്‍​സ്, ഫ​യ​ര്‍ ഫോ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ 60 വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യു​ണ്ടാ​യി​രു​ന്നു. മ​ന്ത്രി​യി​ല്ലാ​തെ​യും പ​ല​രു​ടെ​യും സ്റ്റേ​റ്റ് കാ​റു​ക​ള്‍ ബ​സി​നു പി​ന്നാ​ലെ വെ​റു​തെ ഓ​ടി.

കോ​ട​തി​യും ഞെ​ട്ടി

പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് നി​യ​മ​ന​ത്തി​ന് മാ​ന​ദ​ണ്ഡം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ടു​ത്ത​യി​ടെ സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി വ​ന്നി​രു​ന്നു. ആ​ന്‍റി ക​റ​പ്ഷ​ന്‍ പീ​പ്പി​ള്‍​സ് മൂ​വ്മെ​ന്‍റ് എ​ന്ന സം​ഘ​ട​ന​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. യാ​തൊ​രു ച​ട്ട​വും പാ​ലി​ക്കാ​തെ​യാ​ണ നി​യ​മ​ന​മെ​ന്നും പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​നു​ള്ള ച​ട്ടം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ അ​റി​യി​ച്ചു.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഈ ​രീ​തി​യി​ലാ​ണോ നി​യ​മ​ന​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഗു​ജ​റാ​ത്തി​ല്‍ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് നി​യ​മ​നം ന​ട​ത്തു​ന്ന​ത് സ​മാ​ന രീ​തി​യി​ലാ​ണ്. എ​ന്നാ​ല്‍ അ​വി​ടെ ന​ല്‍​കു​ന്ന​ത് ഓ​ണ​റേ​റി​യ​മാ​ണ്. കേ​ര​ള​ത്തി​ല്‍ മാ​റി​മാ​റി വ​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് നി​യ​മ​നം ന​ട​ത്തി​യ​തെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​വ​ർ പ​റ്റു​ന്നു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി. തു​ട​ര്‍​ന്ന് ഹ​ര്‍​ജി​യി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ച്ചു.

റെ​ജി ജോ​സ​ഫ്

Related posts

Leave a Comment