ചെ​റി​യ തു​ക​യ്ക്കു​ള്ള നോ​ട്ടു​ക​ളും ഇ​നി എ​ടി​എ​മ്മു​ക​ളി​ൽ ല​ഭ്യ​മാ​കും; ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ൾ മാ​റി​യേ​ക്കും; ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം മാ​ത്ര​മാ​യി ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ജ​പ്പെ​ടു​ത്തി​യേ​ക്കും

കൊ​ല്ലം: ചെ​റി​യ തു​ക​യ്ക്കു​ള്ള നോ​ട്ടു​ക​ൾ കൂ​ടി എ​ടി​എ​മ്മു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യാ​ൻ റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. എ​ടി​എ​മ്മു​ക​ൾ വ​ഴി പ​ണം പി​ൻ​വ​ലി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ട​പാ​ടു​കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് ഈ ​നി​ർ​ദേ​ശം.

എ​സ്ബി​ഐ അ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തെ പ്ര​മു​ഖ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ലും ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി 500 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് എ​ടി​എ​മ്മു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തി​ന് മാ​റ്റം വ​രു​ത്തി 200, 100 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.

ദേ​ശ​സാ​ത്കൃ​ത മേ​ഖ​ല​യി​ലെ ന​ല്ലൊ​രു പ​ങ്ക് ബാ​ങ്കു​ക​ളു​ടെ​യും എ​ടി​എ​മ്മു​ക​ളി​ൽ നി​ന്ന് ഏ​റ്റ​വും കു​റ​ഞ്ഞ​ത് 500 രൂ​പ മാ​ത്ര​മേ നി​ല​വി​ൽ പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളൂ. ഇ​ത് ഇ​ട​പാ​ടു​കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ച്ചി​രു​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ബാ​ങ്കി​ൽ നേ​രി​ട്ട് എ​ത്തി പ​ണം പി​ൻ​വ​ലി​ക്കു​മ്പോ​ഴും 500 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് ഇ​ട​പാ​ടു​കാ​ർ​ക്ക് കൂ​ടു​ത​ലും ല​ഭി​ച്ചി​രു​ന്ന​ത്.

ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ 200 മു​ത​ൽ താ​ഴോ​ട്ടു​ള്ള തു​ക​യു​ടെ നോ​ട്ടു​ക​ൾ ബാ​ങ്ക് ശാ​ഖ​ക​ളി​ൽ ആ​വ​ശ്യാ​നു​സ​ര​ണം നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​ക​ണ​മെ​ന്നും റി​സ​ർ​വ് ബാ​ങ്ക് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ബി​ഐ കേ​ര​ള​ത്തി​ലെ എ​ടി​എ​മ്മു​ക​ളി​ൽ 200, 100 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ എ​ടി​എ​മ്മു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​ട​ങ്ങി.

പു​തു​ത​ല​മു​റ ബാ​ങ്കു​ക​ളു​ടെ എ​ടി​എ​മ്മു​ക​ളി​ലും സ്വ​കാ​ര്യ എ​ടി​എ​മ്മു​ക​ളി​ലും 50 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ വ​രെ ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ഇ​വ​യു​ടെ എ​ണ്ണം പ​രി​മി​ത​മാ​യ​തി​നാ​ൽ ഇ​ട​പാ​ടു​കാ​ർ​ക്ക് കാ​ര്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല.

ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ൾ മാ​റി​യേ​ക്കും
രാ​ജ്യ​ത്ത് ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ളി​ൽ മാ​റ്റം വ​ന്നേ​ക്കും. ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം മാ​ത്ര​മാ​യി ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ജ​പ്പെ​ടു​ത്താ​നാ​ണ് സാ​ധ്യ​ത.

ഇ​ത് സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​സോ​സി​യേ​ഷ​നും ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി ധാ​ര​ണ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് റി​സ​ർ​വ് ബാ​ങ്ക് അം​ഗീ​ക​രി​ക്ക​ണം. തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം വ​രി​ക. ഡി​സം​ബ​ർ മു​ത​ലോ 2025 ജ​നു​വ​രി മു​ത​ലോ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

നി​ല​വി​ൽ ര​ണ്ടാം ശ​നി, നാ​ലാം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് അ​വ​ധി​യു​ള്ള​ത്. മ​റ്റ് പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ വേ​റെ​യും. ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​മാ​യി ബാ​ങ്കു​ക​ൾ തു​റ​ക്കു​ന്ന​ത് കു​റ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ ശാ​ഖ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റം വ​രും.

നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ്. ഇ​ത് രാ​വി​ലെ 9.45 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ ആ​യി മാ​റു​മെ​ന്നാ​ണ് വി​വ​രം. ഈ ​മാ​റ്റം ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ഇ​തി​ന​കം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment