കുട്ടികൾക്കും കൗമാരക്കാർക്കും ഓസ്ട്രേലിയയിൽ സമൂഹമാധ്യമങ്ങൾ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. സമൂഹ മാധ്യമങ്ങളിൽ 16 വയസിന് താഴെ പ്രായമുള്ളവർക്ക് അക്കൗണ്ട് എടുക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്.
അടുത്ത വർഷത്തോടെ ഈ നയം രാജ്യത്ത് നടപ്പിലാക്കാനാണ് തീരുമാനം. കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ ആപ്പുകളിൽ മാറ്റം കൊണ്ടുവരണമെന്ന് ഓസ്ട്രേലിയൻ ഭരണകൂടം സമൂഹ മാധ്യമ കമ്പനികളോട് ആവശ്യപ്പെട്ടു.
പുതിയ നിയമം നടപ്പാക്കാൻ സമൂഹ മാധ്യമങ്ങൾക്ക് ഒരു വർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. അതുകഴിഞ്ഞും പുതിയ ചട്ടം ലംഘിക്കുന്ന സമൂഹ മാധ്യമ കമ്പനികൾക്ക് രാജ്യത്ത് വലിയ തുക പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.