ചീറിപ്പാഞ്ഞൊരു യാത്ര: മേ​ക്ക് ഇ​ൻ ഇ​ന്ത്യ​ൻ ബു​ള്ള​റ്റ് ടെ​യ്രി​നു​ക​ൾ ഉ​ട​ൻ

ന്യൂ​ഡ​ൽ​ഹി: ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യു​മാ​യി ചേ​ർ​ന്ന് ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡ് (ബി​ഇ​എം​എ​ൽ) 280 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗം ആ​ർ​ജി​ക്കാ​ൻ സാ​ധി​ക്കു​ന്ന ട്രെ​യി​നു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു​വെ​ന്നു റ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പാ​ർ​ല​മെ​ന്‍റി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളു​ടെ വി​ജ​യ​മാ​ണ് റെ​യി​ൽ​വേ​യ്ക്കു പു​തി​യ പ്രോ​ജ​ക്ട് ചെ​യ്യാ​ൻ പ്രേ​ര​ക​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്രെ​യി​നു​ക​ൾ​ക്ക് 280 കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ൽ​പ​ന.

ഓ​രോ ട്രെ​യി​ൻ കോ​ച്ചി​നും ചെ​ല​വ് ഏ​ക​ദേ​ശം 28 കോ​ടി വ​രും, ഇ​ത് മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യി ത​ട്ടി​ച്ചു നോ​ക്കു​ന്പോ​ൾ വ​ള​രെ ചെ​ല​വു കു​റ​വാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ചെ​യ​ർ കാ​ർ ട്രെ​യി​ൻ സെ​റ്റു​ക​ളി​ൽ എ​യ്​റോ​ഡൈ​നാ​മി​ക് എ​ക്സ്റ്റീ​രി​യ​റു​ക​ൾ, സീ​ൽ ചെ​യ്ത ഗാം​ഗ്‌​വേ​ക​ൾ, ഓ​ട്ടോ​മാ​റ്റി​ക് ഡോ​റു​ക​ൾ, കാ​ലാ​വ​സ്ഥാ നി​യ​ന്ത്ര​ണം, സി​സി​ടി​വി നി​രീ​ക്ഷ​ണം, മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് പോ​യി​ന്‍റു​ക​ൾ, ഉ​ചി​ത​മാ​യ ലൈ​റ്റിം​ഗ്, അ​ഗ്നി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

ഡി​സൈ​ൻ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ആ​ദ്യ ട്രെ​യി​ൻ പു​റ​ത്തി​റ​ക്കു​ന്ന തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ശ്വി​നി വൈ​ഷ്ണ​വ് വ്യ​ക്ത​മാ​ക്കി. റെ​യി​ൽ​വേ മ​ന്ത്രി മും​ബൈ-​അ​ഹ​മ്മ​ദാ​ബാ​ദ് ഹൈ​സ്പീ​ഡ് റെ​യി​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും പു​തി​യ വി​വ​ര​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കു​വ​ച്ചു.

സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​യി​ലൂ​ടെ 21 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ട​ണ​ലി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചുക​ഴി​ഞ്ഞു. ജ​പ്പാ​നി​ൽനി​ന്നു​ള്ള സാ​ങ്കേ​തി​ക, സാ​ന്പ​ത്തി​ക​പി​ന്തു​ണ​യോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന 508 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റെ​യി​ൽ​പാ​ത മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ്, സൂ​റ​ത്ത്, വ​ഡോ​ദ​ര ഉ​ൾ​പ്പെ​ടെ 12 സ്റ്റേ​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ക്കും. നി​ർ​മാ​ണ​ത്തി​നാ​യി 1,389.5 ഹെ​ക്ട​ർ ഭൂ​മി പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ത്ത​താ​യി അ​ശ്വി​നി വൈ​ഷ്ണ​വ് പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു.

Related posts

Leave a Comment