കൈ ​വി​ടാ​തെ ചേ​ർ​ത്തു പി​ടി​ച്ച​തി​ന്: വോ​ട്ട​ര്‍​മാ​രോ​ട് ന​ന്ദി പ​റ​യാ​ന്‍ പ്രി​യ​ങ്ക​യും രാ​ഹു​ലും നാ​ളെ വ​യ​നാ​ട്ടി​ൽ

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രോ​ട് ന​ന്ദി പ​റ​യാ​ന്‍ പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യും ലോ​ക്‌​സ​ഭ​ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യും നാ​ളെ വ​യ​നാ​ട്ടി​ലെ​ത്തും. രാ​വി​ലെ 11ന് ​ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന ഇ​രു​വ​രും മു​ക്ക​ത്ത് ഉ​ച്ച​യ്ക്ക് 12ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

തു​ട​ര്‍​ന്ന് 2.15ന് ​ക​രു​ളാ​യി, 3.30ന് ​വ​ണ്ടൂ​ര്‍, 4.30ന് ​എ​ട​വ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.
ഞാ​യ​റാ​ഴ്ച വ​യ​നാ​ട്ടി​ല്‍ 10.30ന് ​മാ​ന​ന്ത​വാ​ടി​യി​ലും 12.15ന് ​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലും 1.30ന് ​ക​ൽ​പ്പ​റ്റ​യി​ലും സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ്രി​യ​ങ്കയും രാഹുലും പ​ങ്കെ​ടു​ക്കും.

തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കോ​ഴി​ക്കോ​ടുനി​ന്ന് ഇരുവരും ഡ​ല്‍​ഹി​യി​ലേ​ക്ക് തി​രി​ക്കും. പാ​ര്‍​ല​മെ​ന്‍റി​ല്‍ ഇന്നലെയാണ് പ്രിയങ്ക വയനാട് എംപിയായി സ​ത്യ​പ്ര​തി​ജ്ഞ​ ചെയ്തത്.

Related posts

Leave a Comment