ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വനിതാ കമാൻഡോയുടെ സുരക്ഷ. പാർലമെന്റിൽ നരേന്ദ്ര മോദിക്കു പിന്നിൽ ഒരു വനിതാ കമാൻഡോ നടക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി.
വർഷങ്ങളായി വനിതാ കമാൻഡോകൾ എസ്പിജിയുടെ ഭാഗമാണെങ്കിലും പ്രധാനമന്ത്രിക്കൊപ്പം അംഗരക്ഷകരെപ്പോലെ ഇവരെ കാണുന്നത് ആദ്യമാണെന്നു പറയുന്നു.
പാർലമെന്റിൽ വനിതാ കമാൻഡോകളെ സാധാരണയായി സ്ത്രീ സന്ദർശകരെ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഗേറ്റുകളിലാണു വിന്യസിക്കപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ കൂടെയുള്ള വനിതാ കമാൻഡോയുടെ ചിത്രം നടിയും എംപിയുമായ കങ്കണ റണാവത്ത് ഉൾപ്പെടെ നിരവധിപ്പേർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടു.