ഡമാസ്കസ്: സിറിയയിലെ തീവ്രവാദി സംഘടനയായ ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികൾ വടക്കൻ പ്രവിശ്യയായ അലപ്പോ നഗരം വളഞ്ഞു.
പ്രസിഡന്റ് ബഷാർ അൽ-അസാദിനെ എതിർക്കുന്ന ഈ വിമതർ എട്ടു വർഷത്തിനുശേഷമാണ് അലപ്പോയിൽ പ്രവേശിക്കുന്നത്.വിമത ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. സംഘർഷാവസ്ഥയെ തുടർന്ന് അലപ്പോ വിമാനത്താവളം അടച്ചിട്ടു.
ഇന്നലെ രണ്ടു കാർ ബോംബുകൾ പൊട്ടിത്തെറിച്ചശേഷമാണ് വിമതർ അലപ്പോ നഗരത്തിനുനേരേ കരയാക്രമണം നടത്തിയത്. നഗരത്തിന്റെ പടിഞ്ഞാറൻ അരികിൽ സർക്കാർ സേനയുമായി ഏറ്റുമുട്ടലും നടന്നു.