പ​ന്ത​ളം കു​ര​ന്പാ​ല​യി​ൽ വീ​ടി​നു മു​ക​ളി​ല​ക്കു ലോ​റി​മ​റി​ഞ്ഞു; വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു ; വീ​ട്ടു​കാ​രും ലോ​റി ജീ​വ​ന​ക്കാ​രും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു


​പ​ന്ത​ളം: തൃ​ശൂ​രി​ൽ​നി​ന്ന് ആ​റ്റി​ങ്ങ​ലി​ലേ​ക്ക് കാ​ലി​ത്തീ​റ്റ​യു​മാ​യി പോ​യ ലോ​റി പ​ന്ത​ളം കു​ര​ന്പാ​ല പ​ത്തി​യി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞു. കു​ര​മ്പാ​ല ആ​ശാ​ൻ തു​ണ്ടി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ രാ​ജേ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണു ലോ​റി മ​റി​ഞ്ഞ​ത്. കോ​ൺ​ക്രീ​റ്റ് വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​രും ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ സ​ജീ​വും ക്ലീ​ന​ർ അ​ന​ന്തു​വും പ​രി​ക്കു​ക​ളോ​ടെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ 5.45 നാ​യി​രു​ന്നു അ​പ​ക​ടം.

അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക്‌ ലോ​ഡു​മാ​യി വ​ന്ന ലോ​റി ദി​ശ​മാ​റി വ​ല​തു വ​ശ​ത്തു​ള്ള വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​വും അ​പ​ക​ട​കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ രാ​ജേ​ഷ് (42), ഭാ​ര്യ ദീ​പ (36), മ​ക്ക​ളാ​യ മീ​നാ​ക്ഷി (16), മീ​ര (12) എ​ന്നി​വ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ്‌ വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ നി​ല​യി​ലാ​യി​രു​ന്നു മീ​ര​യും മീ​നാ​ക്ഷി​യും. മീ​നാ​ക്ഷി​യെ (16) അ​ഗ്നി​ര​ക്ഷാ​സേ​ന ഭി​ത്തി പൊ​ട്ടി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ലോ​റി വീ​ണ് വീ​ടി​ന്‍റെ വാ​ർ​പ്പ് ഏ​തു സ​മ​യ​ത്തും നി​ലം​പൊ​ത്തു​മെ​ന്ന നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ൽ സാ​ഹ​സി​ക​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​ടൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​ഫ്ആ​ർ​ഒ അ​നൂ​പ്, എ​ഫ്ആ​ർ​ഒ​മാ​രാ​യ ഹ​രി​ലാ​ൽ, ശ്രീ​ജി​ത്ത്‌, ദീ​പേ​ഷ്, ദി​പി​ൻ, അ​നീ​ഷ്‌​കു​മാ​ർ, മെ​ക്കാ​നി​ക് ഗി​രീ​ഷ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment