കൊച്ചി: എറണാകുളം സൗത്ത് മേല്‍പ്പാലത്തിന് താഴെയുള്ള ആക്രി ഗോഡൗണിൽ തീപിടുത്തം. സമീപത്തുള്ള വീട് പൂര്‍ണമായും കത്തിനശിച്ചു. സരസ്വതി ഭാസ്കരന്റെ വീടാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. വീടിനുള്ളിൽ ഉണ്ടായിരുന്ന സരസ്വതിയും മകനും തലനാരിഴയ്ക്ക് രക്ഷപെട്ടു. സംഭവത്തിന്റെ ഞെട്ടൽ മാറാതെ കുടുംബം.
പുലര്‍ച്ചെ രണ്ടിന് ബാത്ത് റൂമിൽ പോകാൻ എഴുന്നേറ്റതായിരുന്നു സരസ്വതി. അപ്പോഴാണ് തീപിടിക്കുന്നത് കണ്ടതെന്ന് ഇവർ പറഞ്ഞു. ഇന്ന് ഞായറാഴ്ചയായതിനാൽ മകൻ വൈകിയാണ് ഉറങ്ങാറുള്ളത്. പുലര്‍ച്ചെ രണ്ട് ആയിക്കാണും. മകന്റെ മുറിയിലെത്തി അവനോട് ഉറങ്ങുന്നില്ലേയെന്ന് ചോദിച്ചശേഷം തിരികെ പോയി കിടന്നതായിരുന്നു. അപ്പോഴാണ് മകൻ ഓടിവാ അമ്മെ തീ കത്തുന്നുവെന്ന് വിളിച്ച് പറഞ്ഞു. അപ്പോൾ തന്നെ ഞങ്ങൾ അവിടെ നിന്ന് മാറുകയായിരുന്നു എന്ന് സരസ്വതി പറഞ്ഞു.
അപ്പോൾത്തന്നെ ഫയര്‍ഫോഴ്സിനെ വിളിച്ചു. തീ പടര്‍ന്ന ഉടനെ കറന്റും പോയി. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. അവരുടെ കൃത്യമായ ഇടപെടലാണ് തീ അധികം പടരാതിരിക്കാൻ കാരണം. ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ അവര്‍ മാറ്റിവെച്ചിരുന്നുവെന്നും സരസ്വതി കൂട്ടിച്ചേർത്തു.